- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നസ്വാമിക്കും അന്നലക്ഷ്മിക്കും ദുരഭിമാനക്കൊല നടത്താൻ ഒരേയൊരു കാരണം മാത്രം! തേവർ സമുദായാംഗമായ കൗസല്യ വിവാഹം കഴിച്ചത് ദളിതനായ ശങ്കറിനെ; എതിർത്താൽ കൗസല്യയെയും കൊന്നേക്കാൻ അമ്മാവൻ പാണ്ഡിദുരൈയയോട് പറഞ്ഞത് മാനം പോയാൽ പിന്നെന്ത് ജീവൻ എന്ന ചിന്തയാൽ; ഉദുമൽപേട്ടിൽ ശങ്കറിന്റെ വേർപാടിന് ശേഷം പാടേ മാറിയ കൗസല്യ ഇന്ന് ജാതിവിരുദ്ധ സമരനായിക
ചെന്നൈ: കുടുംബത്തിന് മാനഹാനി വരുത്തിയാൽ പിന്നെ ജീവിതം വ്യർഥം. ഈ ചിന്തയാണ് തിരുപ്പൂർ സ്വദേശിയായ ചിന്നസ്വാമിയെയും, ഭാര്യ അന്ന ലക്ഷ്മിയെയും ഭരിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഉദുമൽപേട്ടൈയിൽ വെച്ച് പട്ടാപ്പകൽ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകൾ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ചിന്നസ്വാമിക്കും അന്നലക്ഷ്മിക്കും മാനമാണ് ജീവിതം മകളായ കൗസല്യയെയും ഭർത്താവ് ശങ്കറിനെയും കൊല്ലാൻ ചിന്നസ്വാമിക്കും അന്നലക്ഷ്മിക്കും ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. തേവർ സമുദായാംഗമായ കൗസല്യ വിവാഹം കഴിച്ചത് ദളിത് യുവാവായ ശങ്കറിനെയാണ്. അമ്മാവനായ പാണ്ഡി ദുരൈയുമൊത്ത് ശങ്കറിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോൾ എതിർത്താൽ കൗസല്യയെയും കൊന്നു കളഞ്ഞേയ്ക്കാനാണ് ചിന്നസ്വാമി ആവശ്യപ്പെട്ടത്. ദളിതായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാൾ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പല തവണ പറഞ്ഞിരുന്നെന്നും തന്റെ മുന്നിൽ വച്ചാണ് ശങ്കറിനെ പട്ടാപ്പകൽ അച്ഛന്റെ ഗുണ്ടകൾ കൊന്നതെന്നും കൗസല്യ നൽകിയ മൊഴിയാണ് കേസിൽ ഏറ്റവും നിർണായകം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മ
ചെന്നൈ: കുടുംബത്തിന് മാനഹാനി വരുത്തിയാൽ പിന്നെ ജീവിതം വ്യർഥം. ഈ ചിന്തയാണ് തിരുപ്പൂർ സ്വദേശിയായ ചിന്നസ്വാമിയെയും, ഭാര്യ അന്ന ലക്ഷ്മിയെയും ഭരിച്ചത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഉദുമൽപേട്ടൈയിൽ വെച്ച് പട്ടാപ്പകൽ കൗസല്യയുടെ അച്ഛന്റെ ഗുണ്ടകൾ ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ചിന്നസ്വാമിക്കും അന്നലക്ഷ്മിക്കും മാനമാണ് ജീവിതം
മകളായ കൗസല്യയെയും ഭർത്താവ് ശങ്കറിനെയും കൊല്ലാൻ ചിന്നസ്വാമിക്കും അന്നലക്ഷ്മിക്കും ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ. തേവർ സമുദായാംഗമായ കൗസല്യ വിവാഹം കഴിച്ചത് ദളിത് യുവാവായ ശങ്കറിനെയാണ്. അമ്മാവനായ പാണ്ഡി ദുരൈയുമൊത്ത് ശങ്കറിനെ കൊല്ലാൻ പദ്ധതി തയ്യാറാക്കുമ്പോൾ എതിർത്താൽ കൗസല്യയെയും കൊന്നു കളഞ്ഞേയ്ക്കാനാണ് ചിന്നസ്വാമി ആവശ്യപ്പെട്ടത്.
ദളിതായ ശങ്കറിനെ വിവാഹം കഴിക്കുന്നതിനേക്കാൾ ഭേദം തന്നെ കൊല്ലുന്നതാണെന്ന് അമ്മ പല തവണ പറഞ്ഞിരുന്നെന്നും തന്റെ മുന്നിൽ വച്ചാണ് ശങ്കറിനെ പട്ടാപ്പകൽ അച്ഛന്റെ ഗുണ്ടകൾ കൊന്നതെന്നും കൗസല്യ നൽകിയ മൊഴിയാണ് കേസിൽ ഏറ്റവും നിർണായകം. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് മറ്റൊരു പ്രധാന തെളിവ്.
എഞ്ചിനീയറിങ് കോളേജിൽ മൊട്ടിട്ട പ്രണയം
പൊള്ളാച്ചിയിൽ ഒരുസ്വകാര്യ എഞ്ചിനീയറിങ് കോളേജിൽ പഠിക്കുമ്പോഴാണ് ശങ്കറും കൗസല്യയും പരിചയപ്പടുന്നത്. ശങ്കറിന്റൈ വീട്ടുകാർക്ക് വിവാഹത്തോട് എതിർപ്പില്ലായിരുന്നുവെങ്കിലും കൗസല്യയുടെ മാതാപിതാക്കൾക്ക് ശക്തമായ എതിർപ്പായിരുന്നു.
തേവർ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാർ) സമുദായത്തിൽപ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തിൽ കലാശിച്ചത്. മാർച്ച് 13 നാണ് 22 കാരനായ ശങ്കർ 19സ കാരിയായ കൗസല്യയെ വിവാഹം ചെയ്തത്.
കൗസല്യയുടെ മാതാപിതാക്കൾ വിവാഹം നടന്നത് അറിഞ്ഞ ഉടൻതന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടർന്നു ശങ്കറിനോടൊപ്പം താമസിക്കാൻ ശങ്കറിന്റെ വീട്ടുകാർ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടർന്ന് ഉണ്ടായ ദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.
അതിക്രൂരമായ കൊലപാതകം
കുമരലിംഗത്തിൽ നിന്നു പതിനൊന്നു മണിയോടെ ഉടുമൽപേട്ട നഗരത്തിലെത്തിയ ശങ്കറും കൗസല്യയും ബേക്കറിയിൽ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനായി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള പഴനി - പൊള്ളാച്ചി പാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.
ഇവരെ പിൻതുടർന്ന് എത്തിയ രണ്ടംഗ സംഘത്തിനു പിന്നാലെ ബൈക്കിലെത്തിയ മൂന്നാമൻ ബൈക്കിൽ നിന്നു വടിവാൾ എടുത്തു നൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മൂവരും ചേർന്നു ശങ്കറിനെ പിന്നിൽ നിന്നു വെട്ടി. കൗസല്യയെയും വെട്ടി. ശങ്കർ റോഡരികിൽ വീണു പിടഞ്ഞു മരിച്ചു. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടർന്നു. അക്രമികൾ മടങ്ങിയ ശേഷമാണു കണ്ടുനിന്നവർ ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ചത്.
കോടതിയിൽ ഒരപേക്ഷ മാത്രം
കൗസല്യയുടെ കുടുംബം നടത്തിയ ഗൂഢാലോചന കേട്ട ഉദുമൽപേട്ടൈയിലെ ഓട്ടോ ഡ്രൈവറുടെ മൊഴിയും പൊലീസിന് സഹായകമായി.എന്തുശിക്ഷയാണ് നിങ്ങൾ അർഹിക്കുന്നതെന്ന് ജഡ്ജി ചോദിച്ചപ്പോൾ, തനിക്ക് കോളേജിൽ പഠിക്കുന്ന മകനുണ്ടെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു ചിന്നസ്വാമിയുടെ അപേക്ഷ.കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കണമെന്നും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പട്ടു.
അച്ഛനാണ് കൊലയുടെ സൂത്രധാരനെങ്കിലും വധശിക്ഷ എന്തുകൊണ്ട് വിധിക്കണമെന്ന് ജഡ്ജി ചോദിച്ചു.പട്ടാപ്പകൽ നടുറോഡിൽ ഈ ക്രൂരമായ കൊല നടത്താൻ ആസൂത്രണം ചെയ്യുകയും അതിന് ക്വട്ടേഷൻ നൽകുകയും ചെയ്തുവെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.19 കാരിയായ മകളുടെ അച്ഛനാണ് ചിന്നസാമിയെന്നും, സംഭവിച്ച കാര്യങ്ങളിൽ അയാൾ കുപിതനായയിരുന്നിരിക്കാമെന്നും ജഡ്ജി പറഞ്ഞു.ഈ കൊല നടത്താൻ ആളുകളെ കിട്ടിയിരുന്നില്ലെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.കോപിഷ്ഠനാകാൻ പെൺകുട്ടിയുടെ അച്ഛന് കാരണമുണ്ടായിരുന്നു. തുടർന്ന് വിധി പുറപ്പെടുവിച്ചപ്പോൾ ചിന്നസാമിക്കും മറ്റ് അഞ്ച് പ്രതികൾക്കും വധശിക്ഷ തന്നെയാണ് കോടതി വിധിച്ചത്.കൊലപാതകത്തിനിരയായ ശങ്കറിന്റെ ഭാര്യയ്ക്കും കുടുംബത്തിനും 11.95 ല്ക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.
കൗസല്യ ആകെ മാറി
ശങ്കറിന്റെ കൊലപാതകത്തിന് ശേഷം വീട്ടിലേയ്ക്ക്മടങ്ങാൻ വിസമ്മതിച്ച കൗസല്യ ഏറെക്കാലം എഐഡിഎഡബ്യുഎ ഉൾപ്പടെയുള്ള വനിതാസംഘടനകളുടെ സംരക്ഷണയിലായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലെ ജാതിക്കെതിരായ പോരാട്ടങ്ങളുടെ സമരമുഖമാണ് കൗസല്യ.
അതേസമയം, പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന കേരളത്തിലും ദുരഭിമാനക്കൊലകൾ നടക്കുന്നുണ്ട്. മലപ്പുറത്ത് പെരുവള്ളൂരിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവം ഈ മാസം ആദ്യമാണ് റിപ്പോർട്ട് ചെയ്തത്. 18 കാരിയായ മകൾക്ക് ഒരു യുവാവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് അച്ഛന്റെ ക്രൂരകൃത്യം. പിതാവ് ശശി പിന്നീട് പൊലീസിൽ കീഴടങ്ങി.