- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തട്ടിംമുട്ടീം നടക്കുന്ന അർജ്ജുൻ സാറിനെ കണ്ടാൽ ആലപ്പുഴക്കാർക്ക് അത്ഭുതം; ജയകുമാറിന്റെ വിശേഷങ്ങളിലേക്ക്
മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലാണ് തട്ടീം മുട്ടീം. ഇതിലെ അർജ്ജുൻ സാറും സൂപ്പർ. മിനിസ്‌ക്രീനിൽ തകർപ്പൻ പ്രകടനത്തോടെ അർജ്ജുൻ സാർ ഫേമസ് ആയി. ഈ അർജ്ജുൻ സാറിനെ ഔദ്യോഗിക വേഷത്തിൽ കണ്ടാൽ ആരും ഞെട്ടും . ആലപ്പുഴയിലെ സർവ്വേ ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസിൽ തട്ടീം മുട്ടീം ഇരിക്കുകയല്ല അർജ്ജുൻ. ഇവിടെ കളിയില്ല. എല്ലാം കാര്യമാണ്. ഈ ഓഫീസിലെത്തുമ്പ
മഴവിൽ മനോരമയിലെ ഹിറ്റ് സീരിയലാണ് തട്ടീം മുട്ടീം. ഇതിലെ അർജ്ജുൻ സാറും സൂപ്പർ. മിനിസ്‌ക്രീനിൽ തകർപ്പൻ പ്രകടനത്തോടെ അർജ്ജുൻ സാർ ഫേമസ് ആയി. ഈ അർജ്ജുൻ സാറിനെ ഔദ്യോഗിക വേഷത്തിൽ കണ്ടാൽ ആരും ഞെട്ടും . ആലപ്പുഴയിലെ സർവ്വേ ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസിൽ തട്ടീം മുട്ടീം ഇരിക്കുകയല്ല അർജ്ജുൻ. ഇവിടെ കളിയില്ല. എല്ലാം കാര്യമാണ്. ഈ ഓഫീസിലെത്തുമ്പോൾ മിനി സ്‌ക്രീനിലെ അർജ്ജുൻ സാർ സീരിയസാകുന്നു.
ഇവിടെ അസിസ്റ്റന്റ് ഡയറക്ടറായ ജയകുമാർ സീരിയലിലെത്തുമ്പോൾ അർജ്ജുൻ സാറാകുന്നു. ജോലി തരിക്കുകൾ മാറ്റിവച്ചാണ് ജയകുമാറെന്ന കലാകാരൻ സീരിയൽ അഭിനയത്തിനെത്തുന്നത്. പേരും പ്രശസ്തിയുമെത്തുമ്പോഴും സർവ്വേ ഓഫീസിലെ കസേരയെ വിടാൻ ജയകുമാർ തയ്യാറല്ല. ജോലിക്ക് തന്നെയാണ് ആദ്യ പരിഗണന. പിന്നെ കുട്ടിക്കാലം മുതലേ രക്തത്തോട് ചേർന്ന അഭിനയത്തെ കൈവിടാനും കഴിയുന്നില്ല. അതിനാൽ ഇടവേളകളുണ്ടാക്കി അർജ്ജുൻ സാറിലേക്ക് വേഷപ്പകർച്ച നടത്തുകയാണ് ജയകുമാറെന്ന സർക്കാർ ജീവനക്കാരൻ.
പഠിക്കുന്ന കാലം തൊട്ട് കലാരംഗത്തുണ്ട്. നാടകത്തിലൂടെയായിരുന്നു തുടക്കം. പഠനംകഴിഞ്ഞ് അദ്ധ്യാപകനായി ജോലികിട്ടിയ സമയത്ത് ചില നാടകട്രൂപ്പുകളിലും പ്രവർത്തിച്ചിരുന്നു. സംവിധായകൻ രാജസേനനാണ് സിനിമകളിലേക്കും ടിവി പരമ്പരകളിലേക്കും വഴിതുറന്നത്. 'ഞങ്ങൾ സന്തുഷ്ടരാണ്' ആദ്യ സിനിമയും 'ഭാഗ്യനക്ഷത്രം' ആദ്യ സീരിയലുമാണ്. മാലാഖമാരിലാണ് ആദ്യമായി കോമഡി ചെയ്യുന്നത്. അങ്ങനെയാണ് 'തട്ടീം മുട്ടീം' ലേക്ക് വരുന്നത്. സംവിധായകൻ രാജസേനനാണ് അഭിനയത്തിൽ സജീവമാകാൻ ജയകുമാറിനെ സഹായിച്ചത്. നാടക നടനെന്ന മേൽവിലാസവുമായാണ് സിനിമയിലെത്തുന്നത്. ഞങ്ങൾ സന്തോഷ്ടരാണ്, നാട്ടൻ പെണ്ണും നാട്ടുപ്രമാണി എന്നീ സിനിമകളിലെ അഭിനയത്തോടെ ഈ നടനെ മലയാളി തിരിച്ചറിയാൻ തുടങ്ങി.
അപ്പോഴും മടിപടിക്കാതെ ജോലിക്ക് എത്തി. അത് വിട്ടൊരു കളിക്കുമില്ല. ഓഫീസിലെത്തുന്നവർ ഈ നടനെ തിരിച്ചറിയുന്നുമുണ്ട്. ഓഫീസിൽവച്ച് തന്നെ കാണുന്നവർക്ക് അമ്പരപ്പണ്, ഇയാൾ എങ്ങനെയിവിടെയെത്തിയെന്ന മട്ടിലാണ് പലരുടെയും നോട്ടമെന്ന് ജയകുമാർ പറയുന്നു. അർജുൻ ഇങ്ങനെയായാൽ പറ്റില്ല, കുടുംവത്തോട് ഉത്തരവാദിത്വബോധം വേണം, ഭാര്യയെ ചൊൽപ്പടിക്ക് നിർത്താൻ പഠിക്കണം എന്നൊക്കെ ഉപദേശങ്ങളുമായാണ് പ്രായമായ സ്ത്രീകൾ സമീപിക്കുന്നതെന്നും ജയകുമാർ പറയുന്നു. പക്ഷേ ഓഫീസിൽ തന്റെ പ്രവർത്തനത്തിൽ കുട്ടിക്കളിയില്ല. എല്ലാം അടുക്കും ചിട്ടയുമോടെ നിർവ്വഹിക്കുന്നു.
ജയകുമാറിന്റെ കീഴിൽ ജോലിചെയ്യുന്ന ഇരുന്നൂറിലേറെ ജീവനക്കാരിൽ ആരും ഇതുവരെ സീരിയലിനെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ അഭിപ്രായം പറയാറില്ല. ജോലിക്കാര്യത്തിലും കുടുംബകാര്യത്തിലും ചിരിതമാശകൾ കുറവായ വ്യക്തിയാണ് ജയകുമാർ. ഓഫീസിൽ സ്ട്രിക്ടായ വ്യക്തിയാണ്. വഴക്കുപറയേണ്ടിടത്ത് വഴക്കുപറയാനും നടപടിയെടുക്കേണ്ടിടത്ത് നടപടിയെടുക്കാനും സാധിക്കുന്നതതുകൊണ്ടാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് ഈ നടന് അറിയാം. ജോലിക്കാണ് ആദ്യപരിഗണന. അഭിനയം ഗൗരവത്തോടെ ചെയ്യുന്ന ഹോബിയാണ്. അതുകൊണ്ട് തന്നെയാണ് ഓഫീസിൽ കർശനക്കാരനായ ഉദ്യോഗസ്ഥനായി മാറുന്നതും.
മിനിസ്‌ക്രീനിലെ ഗസറ്റഡ് ഓഫീസറാണ് ജയകുമാർ. അതുകൊണ്ട് തന്നെ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് സീരിയലിൽ അഭിനയിക്കുന്നത്. കരുനാഗപ്പള്ളി യുവശക്തി തിയേറ്റേഴ്‌സിലൂടെയാണ് നാടക രംഗത്ത് സജീവമായത്. പിന്നെ കൊല്ലം മുദ്ര, ആറ്റിങ്ങൽ അനുഗ്രഹ, തിരുവനന്തപുരം അതുല്യ തുടങ്ങിയ നാടക സമിതികളുമായി സഹകരിച്ചു. അഭിനയം കാര്യമായെടുത്തതോടെ ജോലി കൈവിടാൻ ഉപേക്ഷിച്ചവരും ഉണ്ട്. എന്നാൽ ആ കളിക്ക് മാത്രം തയ്യാറായില്ല. ജോലിക്കൊപ്പം അഭിനയവും കൊണ്ടു പോയി. തട്ടീം മുട്ടീം പരമ്പരയിലെ അർജ്ജുൻ സാർ ഹിറ്റായതോടെ താരവുമായി. ഇന്ന് എവിടെ പോയാലും ഈ താരത്തെ മലയാളി തിരിച്ചറിയുന്നു.
സാറെന്തിനാ സീരിയലിൽ ഇത്തരം കോമാളിവേഷങ്ങൾ കെട്ടുന്നതെന്ന ചോദ്യത്തിനും മറുപടിയുണ്ട്. കേരളത്തിൽ എവിടെപ്പോയാലും ആളുകൾ തന്നെ തിരിച്ചറിയുന്നതും പരിചയപ്പെടാൻ അടുത്തുകൂടുന്നതും ഔദ്യോഗിക പദവിവച്ചല്ല സീരിയൽ നടനായതുകൊണ്ടാണെന്നാണ് ഇവർക്കുള്ള അദ്ദേഹത്തിന്റെ മറുപടി. തട്ടീം മുട്ടീം പരമ്പരയിൽ ചില്ലറക്കാരോടൊപ്പമല്ല അഭിനയം. സാക്ഷാൽ കെപിഎസി ലളിതയുമുണ്ട്. കെ പിഎസി ലളിതയുടെയും മഞ്ജുപിള്ളയുടെയും കൂടെ അഭിനയിക്കുമ്പോൾ കോമഡി കൂടുതൽ ഈസിയായാണ് ജയകുമാറിന് അനുഭവപ്പെട്ടത്. ഇന്ന് രണ്ടാം കുടുംബ പോലെയാണ് സീരിയൽ ജയകുമാറെന്ന സർക്കാർ ഉദ്യോഗസ്ഥന്.
അഭിനയവും ജോലിയും മാത്രമല്ല കുടുംബവും പ്രിയപ്പെട്ടതാണ്. തിരക്കിനിടയിലും കുടുംബത്തിന് വേണ്ടത് ജയകുമാർ നൽകും. ഭാര്യ ഉമാ ദേവി വീട്ടമ്മയാണ്. മകൾ സീതാ ഡോക്ടറും. മകൻ മെക്കാനിക്കൽ എഞ്ചിനിയറിംഗിന് പഠിക്കുന്നു. അങ്ങനെ തീർത്തും സന്തുഷ്ടമാണ് ഈ അഭിനേതാവിന്റെ കുടുംബം. അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാൻ ജയകുമാറിന് കരുത്താകുന്നതും ഈ കുടുംബ പിന്തുണ തന്നെയാണ്.