- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുടി മുറിച്ച് ലൈംഗിക പീഡനത്തിന് ശേഷം കൊന്ന് കെട്ടിത്തൂക്കി; ഫേസ്ബുക്ക് പ്രണയത്തിലൂടെ വഞ്ചിക്കപ്പെട്ട അനൂജയുടേത് ആത്മഹത്യയല്ല; ലോക്കൽ പൊലീസ് എഴുതി തള്ളിയ കേസ് ശരിയായ ദിശയിലേക്കോ?
കൊച്ചി: ഫേസ് ബുക്ക് പ്രണയത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട എം.എ വിദ്യാർത്ഥിനി അനൂജയെ കൊലപ്പെടുത്തിയതാകാമെന്ന പ്രഥാമിക നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തുള്ളതിനാൽ കരുതലോടെയാണ് അന്വേഷണം. അതിനിടെ മകളുടെ ആത്മഹത്യാ വാദം കുറ്റക്
കൊച്ചി: ഫേസ് ബുക്ക് പ്രണയത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട എം.എ വിദ്യാർത്ഥിനി അനൂജയെ കൊലപ്പെടുത്തിയതാകാമെന്ന പ്രഥാമിക നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നു. ലൗജിഹാദ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തുള്ളതിനാൽ കരുതലോടെയാണ് അന്വേഷണം. അതിനിടെ മകളുടെ ആത്മഹത്യാ വാദം കുറ്റക്കാരെ രക്ഷിക്കാനാണെന്ന ആരോപണവുമായി അനൂജയുടെ അമ്മ ഷൈലജയും രംഗത്തു വന്നു. കേസിൽ അനൂജയുടെ ഭർത്താവായ സലിം ഖലീലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും സജീവമാണ്. എന്നാൽ വ്യക്തമായ തെളിവുകൾ കിട്ടിയാലേ അറസ്റ്റ് ഉണ്ടാകൂ എന്നാണ് സൂചന.
അനൂജ കൊല്ലപ്പെട്ട സ്ഥലത്ത് പരിശോധന നടത്തിയ ആർ ഡി ഒയും സബ്കളക്ടറും മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും സംശയം പ്രകടിപ്പിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് മുന്നോട്ട് കൊണ്ട് പോകുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മരണത്തിനു മുൻപ് അനൂജ ക്രൂരമായ ലൈംഗിക-ശാരീരിക പീഡനത്തിനിരയായതായി വ്യക്തമായിരുന്നു. ഇതെല്ലാം നിർണ്ണായക തെളിവുകളായി മാറുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രിയിലാണ് അനൂജ ആത്മഹത്യ ചെയ്ത വിവരം ഖലീൽ കളമശ്ശേരി പൊലീസിനെ അറിയിച്ചത്. അനൂജ ആവശ്യപ്പെട്ട പ്രകാരം താൻ തന്നെയാണ് അവളുടെ മുടി മുറിച്ചതെന്ന് ഖലീൽ പൊലീസിനോട് പറഞ്ഞു . ഇവർ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല . ഖലീൽ വിവാഹതിനാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ആ വിവാഹത്തിൽ ഇയാൾക്ക് കുട്ടികളും ഉണ്ട് .
ഏപ്രിൽ 25 നാണ് കളമശ്ശേരിയിലെ വാടക വീട്ടിൽ അനൂജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജിൽ എം.എ പൊളിറ്റിക്‌സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്ന അനൂജ രണ്ടുമാസമായി ചാവക്കാട് വലിയകത്ത് അബ്ദുൾ ഖാദർ മകൻ ഖലീൽ തങ്ങൾ എന്ന ഖാലിമിനോടൊത്ത് ഇവിടെ താമസിച്ച് വരികയായിരുന്നു. വിവാഹ വാഗ്ദാനം നൽകി അനൂജയെ കൂടെ താമസിപ്പിച്ച ഖലീൽ പിന്നീട് വിവാഹത്തിൽ നിന്ന് പിന്മാറിയെന്നാണ് ആരോപണം. ഇതിനിടെയിൽ അനൂജയെ കാശ് തട്ടിയെടുത്ത ശേഷം ഖലീൽ കൊലപ്പെടുത്തിയെന്നാണ് ഹിന്ദു ഐക്യവേദിയും മറ്റും ആരോപിക്കുന്നത്. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് എഴുതിയ കൊലക്കേസ് അനൂജയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ഇയാൾ അനൂജയെ മുസ്ലിമായി മതം മാറണമെന്ന് നിർബന്ധിച്ച് വന്നിരുന്നതായും അനൂജയുടെ അമ്മ ശൈലജ വെളിപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 23 ന് ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വലിയ വഴക്ക് നടന്നു. തുടർന്ന് അനൂജ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. 24 ന് രാത്രി ഖലീൽ അനൂജയെ വിളിച്ച് മടങ്ങി വരാൻ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീർന്നതായി മാതാപിതാക്കളെ അറിയിച്ച അനൂജ 25 ന് രാവിലെ ഖലീലിനടുത്തേക്ക് മടങ്ങി. തുടർന്ന് അന്ന് വൈകിട്ട് കൊല്ലപ്പെടുകയായിരുന്നു. ഏപ്രിൽ 24 ന് വൈകിട്ട് ഖലീലിന്റ വാടക വീട്ടിൽ അഞ്ചോളം പേരടങ്ങുന്ന സംഘം എത്തിയിരുന്നതായി ചിലർ പറയുന്നു. മദ്യപിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസ്സുകൾ വീടിന്റെ അടുക്കളയിൽ കണ്ടെത്തുകയുണ്ടായി. അനൂജയുടെ തലമുടി പാടേ വടിച്ചു നീക്കിയ നിലയിലായിരുന്നു. ഇതെല്ലാം നിർബന്ധിത മതപരിവർത്തനത്തിന്റെ സൂചനകളായി ഹൈന്ദവ സംഘടനകൾ പറയുന്നു.
ചാവക്കാട് യുവമോർച്ച പ്രവർത്തകനായ പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയതടക്കം ഒൻപതോളം കൊലപാതകക്കേസുകളിൽ പ്രതിയാണ് അനൂജയെ പ്രണയം നടിച്ച് വഞ്ചിച്ച ഖലീൽ തങ്ങൾ. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനുമാണെന്നും ആക്ഷേപമുണ്ട്. സലിം രാജ് എന്ന പേരാണ് ഇയാൾ അനൂജയോട് പറഞ്ഞിരുന്നത്. ഇതെല്ലാം അറിഞ്ഞിട്ടും ലോക്കൽ പൊലീസ് ഒന്നും ചെയ്തില്ല. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചു. ഇനി ആത്മഹത്യയാണെങ്കിൽ പോലും സ്ത്രീ പീഡനകേസിനുള്ള സാധ്യതയുണ്ട്. അതും പൊലീസ് പരിശോധിച്ചില്ല. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനൂജയുടെ അമ്മ പരാതി നൽകിയത്. ഇത് പരിഗണിച്ചാണ് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി സുനിൽ കുമാറിനാണ് പുതുതായി അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
'എന്റെ മകൾ ആത്മഹത്യ ചെയ്യില്ല, സ്ത്രീകൾ തൊട്ടാവാടികളാകരുത്, തന്റേടത്തോടെ ജീവിക്കണമെന്ന് പറഞ്ഞിരുന്ന മകളെ അയാൾ കൊന്നതാണ്.' പറയുന്നത് ഫേസ് ബുക്ക് പ്രണയത്തിന് ഇരയായി ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട എം.എ വിദ്യാർത്ഥിനി അനൂജയുടെ അമ്മ ഷൈലജ. 'മരണം അവളുടെ ചിന്തകളിൽ കടന്നുവന്നിട്ടില്ല. എല്ലാ രഹസ്യങ്ങളും അവൾ എന്നോട് പറഞ്ഞിരുന്നു. ഭർത്താവ് സലിം ഖലീലിന് ദുരൂഹമായ ബിസിനസ് ഇടപാടുകളുണ്ടായിരുന്നു. അതിനായി മകളെ ഉപയോഗിച്ചതായി സംശയമുണ്ട് ' ഇടപ്പള്ളി ബി.ടി.എസ് റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈലജ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളേജിൽ എം.എ പൊളിറ്റിക്‌സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്ന അനൂജ ഈ വർഷം സിവിൽ സർവീസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, സ്പാനിഷ് ഭാഷകൾ 23 വയസിനുള്ളിൽ വശത്താക്കി. ബിരുദം ഉൾപ്പെടെ എല്ലാ പരീക്ഷകൾക്കും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. കഥകളും കവിതകളും എഴുതിയിരുന്നു. ഖലീൽ ജിബ്രാനായിരുന്നു ഇഷ്ട എഴുത്തുകാരൻ. ജീവിതത്തിൽ വിജയം കൈവരിച്ചവരെ കുറിച്ചുള്ള ലേഖനങ്ങൾ വെട്ടി ഫയലിൽ സൂക്ഷിച്ചിരുന്നു. എന്തു വായിച്ചാലും ഉടൻ ഫേസ് ബുക്കിൽ എഴുതും. ജീവിതപങ്കാളിയെ കണ്ടെത്തിയതും ഫേസ് ബുക്കിൽ നിന്നുതന്നെയെന്നും ഷൈലജ വിശദീകരിക്കുന്നുണ്ട്.
'ആർക്കും എന്നെ കബളിപ്പിക്കാൻ കഴിയില്ല, എനിക്ക് മറ്റുള്ളവരുടെ മനസ് മനസിലാക്കാൻ കഴിയും' എന്ന് അനൂജ പറഞ്ഞിരുന്നു. ഈ വാക്കുകളിൽ വിശ്വസിച്ച രക്ഷിതാക്കൾ പ്രണയത്തെ എതിർത്തില്ല. മതം മാറരുത് എന്ന ഒറ്റ നിബന്ധനയോടെ ഖലീലിനൊപ്പം ജീവിക്കാൻ അനുവദിക്കുകയായിരുന്നു. സലിമിന്റെ അട്ടപ്പാടിയിലെ 30 ഏക്കർ സ്ഥലത്ത് ആട് വളർത്തൽ കേന്ദ്രം തുടങ്ങാനായിരുന്നു പദ്ധതി. ഇതിന്റെ രൂപരേഖ തയ്യാറാക്കിയത് അനൂജയാണ്. ചാവക്കാട്ട് സലിമിന്റെ ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ വിവാഹം നടത്തിയെന്നാണ് അനൂജ പറഞ്ഞിരുന്നത്. സലിമിന്റെ ചാവക്കാട്ടെ വീട്ടിൽ അനൂജ പലവട്ടം താമസിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെയും മക്കളെയും സഹോദരന്റെ കുടംബമെന്നാണ് പരിചയപ്പെടുത്തിയത്. സലിം വിവാഹിതനാണെന്ന് പിന്നീട് മാദ്ധ്യമങ്ങളിൽ നിന്നാണ് അറിയുന്നതെന്ന് രക്ഷിതാക്കൾ പറയുന്നു.
ഒരു കൊലക്കേസ് ഉൾപ്പെടെ ഒൻപത് ക്രമിനൽ കേസുകളിൽ പ്രതിയായ ഖലീൽ തങ്ങൾ എന്ന ഖാലിം വർഷങ്ങളായി സലിം അലി എന്ന പേരിൽ ആൾമാറാട്ടം നടത്തിയാണ് കൊച്ചിയിൽ കഴിഞ്ഞുവന്നതെന്നും ആക്ഷേപമുണ്ട. അനൂജയുമായി ഇയാൾ അടുപ്പം സ്ഥാപിച്ചതും ഈ പേരിലാണ്. അനൂജ കൊല്ലപ്പെട്ടതിനുശേഷമാണ് ഇയാളുടെ യതാർത്ഥ പേരും വിവരങ്ങളും അനൂജയുടെ വീട്ടുകാർ പോലുമറിയുന്നത്.