- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശിഖിന്റെ ആശ നിറവേറി; ഇനി സന്തോഷ് ട്രോഫിയിൽ പന്തുതട്ടാം; മധ്യനിരയിലെ ചടുലനീക്കങ്ങളുമായി മലപ്പുറത്തെ ഇളക്കി മറിക്കാൻ ഉസ്മാൻ ആശിഖ് തയ്യാർ
പന്തു കാലിൽ തൊട്ട കാലം മുതൽക്കെയുള്ള ഒറ്റപ്പാലത്തെ ഉസ്മാൻ ആശിഖിന്റെ ആഗ്രഹമായിരുന്നു സന്തോഷ് ട്രോഫി കളിക്കണമെന്നത്. സീനിയർ ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടുതന്നെ നാട്ടിൻ പുറത്തൂടെ നടക്കുമ്പോൾ പ്രായംചെന്ന ഇക്കാക്കമാർ വരെ പറഞ്ഞിരുന്നു നിനക്ക് ഇപ്രാവശ്യം ടീമിലിടം കിട്ടും ഉസ്മാനേ എന്ന്. സന്തോഷ്ട്രാഫിയിൽ കന്നി നേട്ട
പന്തു കാലിൽ തൊട്ട കാലം മുതൽക്കെയുള്ള ഒറ്റപ്പാലത്തെ ഉസ്മാൻ ആശിഖിന്റെ ആഗ്രഹമായിരുന്നു സന്തോഷ് ട്രോഫി കളിക്കണമെന്നത്. സീനിയർ ഫുട്‌ബോളിൽ മികച്ച പ്രകടനം കാഴ്ചവച്ചതുകൊണ്ടുതന്നെ നാട്ടിൻ പുറത്തൂടെ നടക്കുമ്പോൾ പ്രായംചെന്ന ഇക്കാക്കമാർ വരെ പറഞ്ഞിരുന്നു നിനക്ക് ഇപ്രാവശ്യം ടീമിലിടം കിട്ടും ഉസ്മാനേ എന്ന്. സന്തോഷ്ട്രാഫിയിൽ കന്നി നേട്ടം കൈവരിച്ച ഉസ്മാൻ ആശിഖിന് കളിക്കാനിറങ്ങിയപ്പോഴെല്ലാം കാണികളുടെ നിറഞ്ഞ പ്രാത്സാഹനവും ലഭിച്ചിരുന്നു.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന സീനിയർ ഫുട്‌ബോളിൽ മിന്നും പ്രകടനമാണ് ഈ 22 കാരൻ കാഴ്ചവച്ചത്.് ഫുട്‌ബോളിനെ നെഞ്ചോട് ചേർക്കുന്ന ഉസ്മാന് കന്നി സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ്. തന്നെ കളിക്കളത്തിലെത്തിച്ച കോച്ചുമാരായ ഫഖീറലിക്കും, ബിനു ജോർജിനും തീർത്താൽ തീരാത്ത നന്ദിയുണ്ടെന്നും ഉസ്മാൻ പറയുന്നു. സീനിയർ ഫുട്‌ബോളിൽ ഉസ്മാന്റെ കളിസാക്ഷ്യം വഹിക്കാനെത്തിയ വൻജനക്കൂട്ടവും സന്തോഷ് ട്രോഫയിൽ ഇടംലഭിക്കുമെന്ന് ഉസ്മാന് പ്രതീക്ഷ കൽപ്പിച്ചുന്നു. സന്തോഷ് ട്രോഫിയുടെ യോഗ്യതാ മത്സരങ്ങൾ മലപ്പുറത്താണ്. അതിനാൽ സ്വന്തം ഗ്രൗണ്ടിൽ സന്തോഷ് ട്രോഫിയിലെ കന്നിമത്സരവും ആശിഖിന് കളിക്കാം.
പതിനൊന്ന് പുതുമുഖങ്ങളുമായി ഇറങ്ങുന്ന ഇപ്രാവശ്യത്തെ സന്തോഷ്ട്രാഫി ടീമിന് ഇതിന്റെ ഗുണം ലഭിക്കുമെന്നും കോച്ചിന് പ്രതീക്ഷയുണ്ട്. സ്‌കൂൾ പഠനകാലം മുതൽക്കെ ഒറ്റപ്പാലത്തെ യുവഭാവന ക്ലബിൽ കളിച്ചിരുന്നു. പിന്നീട് വരോട് സ്‌കൂളിലെത്തി കളിക്കളത്തിൽ കൂടുതൽ മികവ് തെളിയിക്കാൻ കഴിഞ്ഞു. കളിക്കളത്തിൽ മിന്നും പ്രകടനം കാഴ്ചവെക്കുന്ന ഉസ്മാന്റെ മികവ് കണ്ട് തൂത ദാറുൽ ഉലൂം സ്‌കൂളിലേക്ക് കോച്ച് മുനീർ മാസറ്റർ കൊണ്ടുവന്നിരുന്നു. തുടർന്നങ്ങോട് തൂത സ്‌കൂളിനെ ജില്ലാ തലത്തിൽ ചാമ്പ്യാനമാരാവാനും തൂത സ്‌കൂളിന് ഉസ്മാനിലൂടെ സാധിച്ചു. തുടർന്ന് വിവ കേരളയിൽ ഒരു വർഷവും പൂനൈ എഫ് സി, പ്രയാഗ് കൊൽക്കത്ത എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി ഉസ്മാൻ ബൂട്ട് കെട്ടിയിട്ടുണ്ട്.
ഉപ്പയുടെയും ഉമ്മയുടെയും ഇക്കാക്കയുടെയും പിന്തുണതന്നെയാണ് തന്നെ ഇത്രയും എത്തിച്ചതെന്ന് ഉസ്മാൻ പറയുന്നു. ഇപ്രാവശ്യത്തെ സന്തോഷ്ട്രാഫി ടീമിൽ ഇടം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്നും നാട്ടിൻപുറത്തുകാരന്റെ നിറഞ്ഞ പുഞ്ചിരിയിൽ ഉസ്മാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണെങ്കിലും ആശിഖ് ഉസ്മാൻ മലപ്പുറം ജില്ലക്ക് വേണ്ടിയാണ് കളിക്കുന്നത്.
സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ മലപ്പുറം ജില്ലക്ക് വേണ്ടി സീനിയർ ചാമ്പ്യൻഷിപ്പിൽ കളിച്ച അഞ്ചുപേർ ഇടം നേടി. ഉസ്മാൻ ആശിഖിന് പുറമേ ഗോളി പി പി നിഷാദ്, യു ജിംഷാദ്, സി നസീറുദ്ദീൻ, വി എസ് അഷ്‌കർ, എന്നിവരാണ് ജില്ലയിൽ നിന്നുള്ളവർ. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകി സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള 20 അംഗ കേരള ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. അഞ്ചുതവണ കേരളത്തിന്റെ ജഴ്‌സിയണിഞ്ഞ പ്രതിരോധക്കാരൻ വി വി സുർജിതാണ് ടീമിന്റെ നായകൻ.
മൂന്ന് ഗോൾ കീപ്പർമാരാണ് ടീമിലുള്ളത് പി പി നിഷാദ്, വി മിഥുൻ, അഖിൽ സോമൻ. പ്രതിരോധനിരയിൽ ക്യാപ്റ്റനെ കൂടാതെ ടി സജിത്, ഷെറിൻ ശ്യാം, രാഹുൽ വി രാജ്, വി ജോൺസൺ, വി ജി ശ്രീരാഗ് എന്നിവരുമുണ്ട്. മധ്യനിരയിൽ എം ഷൈജുമോൻ, യു ജിംഷാദ്, വി കെ ഷിബിൻലാൽ, എം സജേഷ്, ജിജോ ജോസഫ്, വി എസ് അഷ്‌കർ, എസ് സീസൻ, ഉസ്മാൻ ആഷിക് എന്നിവർ. ജോബി ജസ്റ്റിൻ, വി പി സുഹൈർ, സി നസിറുദ്ദീൻ എന്നിവരാണ് മുന്നേറ്റത്തിൽ.