- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശുചീകരണത്തിൽ മാതൃകയായി ശബരിമലയിൽ വിശുദ്ധി സേന
ശബരിമല: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ശുചീകരണത്തിനായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുകയാണ് വിശുദ്ധി സേനാംഗങ്ങളുടെ ലക്ഷ്യം. മഴയത്തും സന്നിധാനം, പമ്പ, നിലയ്ക്കൽ,
ശബരിമല: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ശുചീകരണത്തിനായി ജില്ലാ ഭരണകൂടം നിയോഗിച്ചിട്ടുള്ള ശബരിമല സാനിട്ടേഷൻ സൊസൈറ്റിയുടെ വിശുദ്ധി സേനാംഗങ്ങളുടെ പ്രവർത്തനം ശ്രദ്ധേയമാകുന്നു. ലക്ഷക്കണക്കിന് തീർത്ഥാടകരെത്തുന്ന സന്നിധാനവും പമ്പയും ശുചിയായി സൂക്ഷിക്കുകയാണ് വിശുദ്ധി സേനാംഗങ്ങളുടെ ലക്ഷ്യം. മഴയത്തും
സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി ആകെ 800 വിശുദ്ധി സേനാംഗങ്ങളെയാണ് വിന്യസിച്ചിട്ടുള്ളത്. സന്നിധാനത്ത് ഒൻപത് സെഗ്്‌മെന്റും പമ്പയിൽ 11 സെഗ്്‌മെന്റുകളുമായി തിരിച്ച് ശാസ്ത്രീയമായ ശുചീകരണമാണ് നടത്തുന്നത്. മാലിന്യങ്ങൾ തൂത്ത് കൂട്ടിയ ശേഷം പ്രത്യേകം വച്ചിരിക്കുന്ന വീപ്പകളിൽ ശേഖരിക്കും. തുടർന്ന് സംസ്‌കരണത്തിനായി ഇൻസിനറേറ്ററിൽ എത്തിക്കും. അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങൾ വേർതിരിച്ച ശേഷമാണ് ഇൻസിനറേറ്ററിൽ സംസ്‌കരിക്കുന്നത്.
ദിവസവും രണ്ട് ഷിഫ്റ്റുകളിലായി 24 മണിക്കൂറും വിശുദ്ധി സേനാംഗങ്ങൾ പ്രവർത്തനനിരതരാണ്. സന്നിധാനത്ത് 300 ഉം പമ്പയിൽ 315 ഉം നിലയ്ക്കൽ 150 ഉം പന്തളത്ത് 25 ഉം കുളനടയിൽ 10 ഉം പേരെ വീതം വിന്യസിച്ചിട്ടുണ്ട്. അയ്യപ്പസേവാ സംഘം മുഖേന തമിഴ്‌നാട്ടിൽ നിന്നാണ് വിശുദ്ധി സേനാംഗങ്ങളെ എത്തിക്കുന്നത്.
ജില്ലാ കളക്ടർ എസ് ഹരികിഷോർ ചെയർമാനും അടൂർ ആർഡിഒ എംഎ റഹീം മെമ്പർ സെക്രട്ടറിയായുമാണ് ശബരിമല സാനിറ്റേഷൻ സൊസൈറ്റി പ്രവർത്തിക്കുന്നത്. എൻ ബാലകൃഷ്ണപിള്ള സന്നിധാനത്തും സരസ്വതിയമ്മ പമ്പയിലും ലെയ്‌സൻ ഓഫീസർമാരാണ്.