- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്യാച്ച് ദം യങ്' തന്ത്രത്തിൽ പൂർണമായി വിശ്വാസമർപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ടീമിനെ തിരഞ്ഞെടുത്തപ്പോൾ ഏറ്റെടുത്തത് വലിയ റിസ്ക്; തിരിച്ചടിയുണ്ടായാൽ വൻവിമർശനമുണ്ടാകുമെന്ന് അറിഞ്ഞിട്ടും നിലപാടിൽ ഉറച്ചുനിന്നു; 13 പുതുമുഖങ്ങളുമായി ഏറ്റവും മികച്ച യുവകളിക്കാരെ അണിനിരത്തി കേരളം ആറാം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ കോച്ച് സതീവൻ ബാലൻ കൊയ്തത് കഠിനാദ്ധ്വാനത്തിന്റെ ഫലം
തിരുവനന്തപുരം: ഏറ്റവും ശുഭകരമായ സീസണായിരിക്കും കേരളത്തിനെന്ന വാഗ്ദാനവുമായി പടി കയറി വന്ന സതീവൻ ബാലൻ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുകയാണ്.സന്തോഷ് ട്രോഫി ജേതാക്കളായി കേരളം വിജയാരവം മുഴക്കുമ്പോൾ സതീവൻ ബാലൻ മുമ്പേ പറഞ്ഞ വാക്കുകളാണ് ഓർമ വരിക. മിടുക്കരായ ചെറുപ്പക്കാരെ ചേർത്ത് ടീം വാർത്തെടുക്കുകയാണ് പ്രധാനം. ടീം തിരഞ്ഞെടുപ്പിലെ പൂർണ സ്വാതന്ത്ര്യവും , ആ സ്വാതന്ത്ര്യം മികച്ച കൂട്ടായ്മയായി വളർത്തിയെടുക്കുകയും ചെയ്തതാണ് സതീവൻ ബാലന്റെ വിജയമന്ത്രം. ഓരോ കളിക്കാരന്റെയും ശക്തിയും പോരായ്മയും, കഴിവും പ്രതിഭയും നന്നായി അറിയാം ഈ പരിശീലകന്.ദേശീയ കിരീടം ചൂടാൻ ടീമിനെ പ്രാപ്തനാക്കുക എളുപ്പമുള്ള പണിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, തനിക്ക് കിട്ടിയ ടീമിനെ ഒത്തിണക്കത്തോടെ നയിച്ച് മേഖലാതല മൽസരങ്ങൾ മുതൽ തോൽവിയറിയാതെ ഫൈനലിൽ എത്തിച്ചു.
തിരുവനന്തപുരം: ഏറ്റവും ശുഭകരമായ സീസണായിരിക്കും കേരളത്തിനെന്ന വാഗ്ദാനവുമായി പടി കയറി വന്ന സതീവൻ ബാലൻ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശിയിരിക്കുകയാണ്.സന്തോഷ് ട്രോഫി ജേതാക്കളായി കേരളം വിജയാരവം മുഴക്കുമ്പോൾ സതീവൻ ബാലൻ മുമ്പേ പറഞ്ഞ വാക്കുകളാണ് ഓർമ വരിക. മിടുക്കരായ ചെറുപ്പക്കാരെ ചേർത്ത് ടീം വാർത്തെടുക്കുകയാണ് പ്രധാനം. ടീം തിരഞ്ഞെടുപ്പിലെ പൂർണ സ്വാതന്ത്ര്യവും , ആ സ്വാതന്ത്ര്യം മികച്ച കൂട്ടായ്മയായി വളർത്തിയെടുക്കുകയും ചെയ്തതാണ് സതീവൻ ബാലന്റെ വിജയമന്ത്രം.
ഓരോ കളിക്കാരന്റെയും ശക്തിയും പോരായ്മയും, കഴിവും പ്രതിഭയും നന്നായി അറിയാം ഈ പരിശീലകന്.ദേശീയ കിരീടം ചൂടാൻ ടീമിനെ പ്രാപ്തനാക്കുക എളുപ്പമുള്ള പണിയല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നാൽ, തനിക്ക് കിട്ടിയ ടീമിനെ ഒത്തിണക്കത്തോടെ നയിച്ച് മേഖലാതല മൽസരങ്ങൾ മുതൽ തോൽവിയറിയാതെ ഫൈനലിൽ എത്തിച്ചു.
Next Story