- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥലം എംപിയോട് ചർച്ച ചെയ്യാതെ ഉദ്ഘാടനം തീരുമാനിച്ചു; മുഖ്യമന്ത്രിയെ ചടങ്ങിൽ നിന്ന് മാറ്റി നിർത്തി ബിജുവിന്റെ ഇടപെടൽ; ആരോഗ്യമന്ത്രിയും യുവ സി.പി.എം നേതാവും തമ്മിലുള്ള തർക്കങ്ങൾ വിനയാകുന്നത് പാവം രോഗികൾക്ക്; അത്യാഹിത ഭാഗത്തിലെ ഭ്രാന്ത് പിടിച്ച വീൽച്ചെയൽ; പണിപൂർത്തിയായ കെട്ടിടവും പദ്ധതികളും കൊണ്ട് ആർക്കും ഗുണമില്ല; ശാപമോക്ഷം കാത്ത് തൃശൂർ മെഡിക്കൽ കോളേജ്
തൃശൂർ: റോഡാപകടങ്ങളിൽപ്പെടുന്നവർക്ക് ഉടനടി വിദഗ്ദ ചികിത്സാസഹായം ഉറപ്പുവരുത്തിയും 48 മണിക്കൂർ സമയത്തേക്ക് ചികിത്സ സൗജന്യമാക്കിയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുമ്പോഴും തൃശൂർ മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്ഥലം എംപി. യായ പി.കെ. ബിജുവും തമ്മിലുള്ള അനാരോഗ്യകരമായ ഉൾ പോര് അനന്തമായി തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിന്റെ കമാനം കടന്ന് അത്യാഹിത വിഭാഗത്തിൽ എത്തുന്നവർ ആദ്യം കാണുക ചങ്ങലക്കിട്ട രണ്ടു വീൽ ചെയറുകളാണ്. ഭ്രാന്തുപിടിച്ച വീൽ ചെയറും കടന്ന് അകത്തേക്ക് ചെന്നാൽ അനാസ്ഥയുടെ ചങ്ങലക്കിലുക്കം മതിയാവോളം കേൾക്കാം. തൃശൂർ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തീരെ ഹിതകരമല്ലാത്ത അവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അത്യാഹിതം സംഭവിച്ച് ഇവിടെ എത്തുന്ന രോഗികൾക്ക് വളരെ പെട്ടെന്ന് ചികിത്സ കൊടുക്കേണ്ടതാണ്. എന്നാൽ ഇവിടുത്തെ സ്ഥിതി മറിച്ചാണ്. മരണം ഉറപ്പിച്ചുവേണം ഇവിടേക്ക് രോഗികളെ കൊണ്ടുവരാൻ. ഇവിടെ അത്യാഹിത വിഭാഗത്തിൽ കൂടുതലും കോഴ്‌സ് പൂർത്തിയാക്കിയ മെഡിക്കൽ വിദ്യാർത്ഥികളായിരിക്കും
തൃശൂർ: റോഡാപകടങ്ങളിൽപ്പെടുന്നവർക്ക് ഉടനടി വിദഗ്ദ ചികിത്സാസഹായം ഉറപ്പുവരുത്തിയും 48 മണിക്കൂർ സമയത്തേക്ക് ചികിത്സ സൗജന്യമാക്കിയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തുമ്പോഴും തൃശൂർ മെഡിക്കൽ കോളജിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്ഥലം എംപി. യായ പി.കെ. ബിജുവും തമ്മിലുള്ള അനാരോഗ്യകരമായ ഉൾ പോര് അനന്തമായി തുടരുന്നു. തൃശൂർ മെഡിക്കൽ കോളജിന്റെ കമാനം കടന്ന് അത്യാഹിത വിഭാഗത്തിൽ എത്തുന്നവർ ആദ്യം കാണുക ചങ്ങലക്കിട്ട രണ്ടു വീൽ ചെയറുകളാണ്. ഭ്രാന്തുപിടിച്ച വീൽ ചെയറും കടന്ന് അകത്തേക്ക് ചെന്നാൽ അനാസ്ഥയുടെ ചങ്ങലക്കിലുക്കം മതിയാവോളം കേൾക്കാം.
തൃശൂർ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം തീരെ ഹിതകരമല്ലാത്ത അവസ്ഥയിൽ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അത്യാഹിതം സംഭവിച്ച് ഇവിടെ എത്തുന്ന രോഗികൾക്ക് വളരെ പെട്ടെന്ന് ചികിത്സ കൊടുക്കേണ്ടതാണ്. എന്നാൽ ഇവിടുത്തെ സ്ഥിതി മറിച്ചാണ്. മരണം ഉറപ്പിച്ചുവേണം ഇവിടേക്ക് രോഗികളെ കൊണ്ടുവരാൻ. ഇവിടെ അത്യാഹിത വിഭാഗത്തിൽ കൂടുതലും കോഴ്‌സ് പൂർത്തിയാക്കിയ മെഡിക്കൽ വിദ്യാർത്ഥികളായിരിക്കും ചികിത്സാ കാര്യങ്ങൾ നോക്കുക. രോഗി ആദ്യം സമീപിക്കുന്ന ഒരു ഡോക്ടറുടെ നിർദ്ദേശാനുസരണം വേണം പിന്നീട് അയാൾക്ക് ലഭ്യമാക്കേണ്ട അവശ്യ ചികിത്സാ വിഭാഗത്തേക്ക് കൈമാറ്റം ചെയ്യാൻ. ഈ പ്രാഥമിക വിഭാഗീകരണം കഴിയുമ്പോഴേക്കും രോഗിയുടെ അവസ്ഥ മോശമായിരിക്കും.
അടുത്ത വിഭാഗത്തിൽ എത്തുമ്പോഴേക്കും രോഗിയുടെ നില കൂടുതൽ വഷളായിരിക്കും. കൃത്യമായ അടിയന്തിര ചികിത്സ കൃത്യ സമയത്തു ലഭിക്കാതെ ഇവിടെ മരണപ്പെടുന്നവരുടെ കണക്ക് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മെഡിക്കൽ കോളജിലെ ഈ അത്യാഹിത വിഭാഗത്തിന്റെ പോരായ്മ പരിഹരിക്കുന്നതിനുവേണ്ടിയാണ് ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ട് അത്യാഹിത വിഭാഗത്തിന്നുമാത്രമായി പുതിയ കെട്ടിടം പണികഴിപ്പിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഓപ്പറേഷൻ തീയറ്റർ അടക്കം എല്ലാ ചികിത്സാ ക്രമീകരണങ്ങളുമുള്ള ഈ കെട്ടിടം ഏകദേശം മൂന്നുകൊല്ലമായി ഉത്ഘാടകരെ കാത്ത് നശിച്ചുകൊണ്ടിരിക്കുന്നു. കോടികൾ വിലമതിക്കുന്ന യന്ത്രങ്ങളാണ് ഇവിടെ തുരുമ്പെടുത്തു നശിച്ചുകൊണ്ടിരിക്കുന്നത്.
തൃശൂർ മെഡിക്കൽ കോളജിന്റെ പ്രശ്‌നം പലപ്പോഴും ഉത്ഘാടനങ്ങളാണ്. പണിപൂർത്തിയായ പദ്ധതികളും കെട്ടിടങ്ങളും ഒന്നുംതന്നെ സമയത്തിന് പൊതുജനങ്ങൾക്കായി സമർപ്പിക്കുവാൻ കഴിയുന്നില്ല. സ്ഥലം എംപി. യായപി.കെ. ബിജുവും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തമ്മിലുള്ള അനാരോഗ്യകരമായ ഉൾ പോര് നിലനിൽക്കുന്നതുകൊണ്ടാണ് പൂർത്തീകരിച്ച പദ്ധതികളും കെട്ടിടങ്ങളും ഉത്ഘാടനം ചെയ്യപ്പെടാതെ കിടക്കുന്നതെന്ന് മെഡിക്കൽ കോളജിലെ ജീവനക്കാർ തന്നെ പറയുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 16 ന് പുതിയ അത്യാഹിത വിഭാഗം ഉത്ഘാടനം ചെയ്യാൻ മുഖ്യമന്ത്രിയെ ഏർപ്പാട് ചെയ്തിരുന്നതാണ്. എന്നാൽ സ്ഥലം എംപി. യായ പി.കെ. ബിജുവുമായി ചർച്ച ചെയ്യാതെയാണ് കാര്യങ്ങൾ മുന്നോട്ടുപോയതെന്ന ഒരൊറ്റ കാരണത്താൽ ഉത്ഘാടനം മുടങ്ങി. ഈ കെട്ടിടം ഇനിയും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാനാവാതെ കിടക്കുന്നു.
ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടേയും തമ്മിലടികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ഇവിടുത്തെ അത്യാധുനിക ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഉൾപ്പടെ ആറോളം നൂതന പദ്ധതികൾ, പൊതുജനങ്ങളോട് പ്രതിജ്ഞാബദ്ധരായ ഏതാനും ഉദ്യോഗസ്ഥരും ഡോക്ടർമാരും കൂടി ഉത്ഘാടനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനം ആരംഭിച്ചതും ശ്രദ്ധേയമായിരുന്നു. മൂന്നുമാസം കൊണ്ട് ഏകദേശം മുന്നൂറോളം ആഞ്ഞിയോപ്ലാസ്റ്റി നടത്തിയതിനുശേഷം, ഈയിടെയാണ് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടേയും തമ്മിലടികൾക്കിടെ ഈ പദ്ധതികൾ പൊതുജനത്തിന് ഔദ്യോഗികമായി തുറന്നുകൊടുത്തത്.
ഉദ്യോഗസ്ഥരുടെയും മന്ത്രിമാരുടേയും തമ്മിലടികൾക്ക് നിത്യ സ്മാരകമായി ഇവിടെ നശിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സ്ഥാപനമാണ് കൃത്രിമ കൈകാലുകൾ വച്ചുപിടിപ്പിക്കുന്നതിനുള്ള (Department of Physical Medicine And Rehabilitation Artificial Limp Fitting Centre) കേന്ദ്രം. ഈ കെട്ടിടം രണ്ടുവർഷം മുമ്പ് ശ്രീ. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഉത്ഘാടനം ചെയ്തതാണെങ്കിലും ഇന്നും പ്രവർത്തന സജ്ജമല്ല.
ഇവിടുത്തെ ഉദ്യോഗസ്ഥർക്കും ഡോക്ടർമാർക്കും പങ്കാളിത്തമുള്ള, ഈ മേഖലയിലുള്ള മറ്റ് സ്വകാര്യ കുത്തക സ്ഥാപനങ്ങളെ സഹായിക്കാനാണ് ഈ കേന്ദ്രം പ്രവർത്തിപ്പിക്കാത്തതെന്ന് ജീവനക്കാർ ആരോപിക്കുന്നുണ്ട്. അനാസ്ഥയുടെ കാടുകയറിയ ഈ കെട്ടിടത്തിൽ ഏതാനും മാസങ്ങളായി ആഴ്ചയിൽ രണ്ടുദിവസം രണ്ടു മണിക്കൂർ വീതം ഭിന്നശേഷിയുള്ളവർക്ക് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തുവരുന്നു.