ടൊറേന്റോ: ടൊറേന്റോയിൽ നടക്കുന്ന ഫൊക്കാന സമ്മേളനത്തോടനുബന്ധിച്ച് സാഹിത്യ മത്സരങ്ങളിൽ (കവിത, കഥ, നോവൽ) വിഭാഗങ്ങളിൽ വടക്കേ അമേരിക്കൻ (കാനഡ, യുഎസ്എ) എഴുത്തുകാരുടെ കൃതികൾ ക്ഷണിച്ചു.

2013, 2014, 2015, 2016-ലെ കൃതികൾ പരിഗണിക്കും. ഫൊക്കാനയിൽ രജിസ്റ്റർ ചെയ്തവയായിരിക്കണം. അവാർഡുകൾ ബാങ്ക്വറ്റ് സമ്മേളനത്തിൽ കേരളത്തിൽ നിന്ന് എത്തുന്ന പ്രശസ്തരായ സാഹിത്യ പ്രതിഭകൾ, എഴുത്തുകാരെ ആദരിച്ചു സമ്മാനിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ കൃതിയുടെ ഒരു കോപ്പി താഴെ ചേർത്തിട്ടുള്ള സാഹിത്യമത്സര കമ്മിറ്റി അധ്യക്ഷന് അയയ്ക്കുക. കൃതികൾ മെയ്‌ 30-ന് മുമ്പ് എത്തിയിരിക്കണം. അമേരിക്കയിലുള്ള വിധികർത്താക്കളായിരിക്കും കൃതികൾ വിലയിരുത്തുക.

അയയ്‌ക്കേണ്ട വിലാസം: ഡോ. പി.സി. നായർ, 6000 വുഡ്‌ലേക്ക് ലെയിൻ,
അലക്‌സാണ്ര്ടിയാ, വെർജീനിയ, 22315. ഇമെയിൽ: പിസിനായർ111@യാഹുഡോട്ട്‌കോം