തൃശൂർ: തിരക്കഥാകൃത്തും അവതാരകനുമായ ഹരി പി.നായർ വിവാഹിതനായി. ശ്രീ ലക്ഷ്മിയാണ് വധു. രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവർണതത്ത എന്ന സൂപ്പർഹിറ്റ് സിനിമയുടെ സഹതിരക്കഥാകൃത്തായിരുന്നു. നിവേദ്യം, ഇഷ്ടം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ അവതരണരംഗത്ത് സജീവ സാന്നിധ്യമാണ്.

നടന്മാരായ ജയറാം, ദിലീപ്, ജയസൂര്യ, കുഞ്ചാബോ ബോബൻ, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, മണിയൻപിള്ള രാജു, നാദീർഷാ, ധർമജൻ, ടിനി ടോം, ഗോവിന്ദ് പത്മസൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, നടി കെ.പി.എ.സി. ലളിത, അഞ്ജലി, ഗായകരായ എം.ജി. ശ്രീകുമാർ, ജ്യോത്സന, സന്നിധാനന്ദൻ, മിമിക്രിതാരം കെ.എസ്. പ്രസാദ് തുടങ്ങിയ സിനിമാരംഗത്തെ നിരവധിപേർ മധുവരന്മാർക്ക് ആശംസനേരാനെത്തി.