- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി സർക്കാർ വിട്ടയച്ചത് കല്ലെറിഞ്ഞ് 115 ഇന്ത്യാക്കാരെ കൊല്ലാൻ നേതൃത്വം നൽകിയ കൊടും ഭീകരനെ! സൂപ്പർ സ്റ്റാർ അമിത് ഷായ്ക്ക് എല്ലാം പിഴച്ചു തുടങ്ങിയോ? ആ കെട്ടിപ്പിടിത്തം വെറുതെയായല്ലോ എന്ന് കരുതി മോദിയും; ഒരാഴ്ച പ്രായമായ സർക്കാർ പതനത്തിലേക്കോ?
ശ്രീനഗർ: തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിന്റെ മോചനത്തിലൂടെ തുടങ്ങിയ അസ്വസ്ഥത ജമ്മുകശ്മീർ സർക്കാറിൽ രൂക്ഷമാകുന്നു. ആലമിനെ മോചിപ്പിച്ചത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് പി.ഡി.പി. നയിക്കുന്ന ഭരണമുന്നണിയിലെ സഖ്യകക്ഷിയായ ബിജെപി. ആരോപിച്ചു. പി.ഡി.പി. അംഗമായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെതിരെ ബിജെപി.യുടെ യുവജനവിഭാഗം

ശ്രീനഗർ: തീവ്രവിഘടനവാദി നേതാവായ മസ്രത്ത് ആലമിന്റെ മോചനത്തിലൂടെ തുടങ്ങിയ അസ്വസ്ഥത ജമ്മുകശ്മീർ സർക്കാറിൽ രൂക്ഷമാകുന്നു. ആലമിനെ മോചിപ്പിച്ചത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് പി.ഡി.പി. നയിക്കുന്ന ഭരണമുന്നണിയിലെ സഖ്യകക്ഷിയായ ബിജെപി. ആരോപിച്ചു. പി.ഡി.പി. അംഗമായ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിനെതിരെ ബിജെപി.യുടെ യുവജനവിഭാഗം പ്രതിഷേധപ്രകടനം നടത്തി.
കാശ്മീരിൽ പുതിയ സർക്കാർ അധികാരത്തിലെത്തിയിട്ട് ഒരാഴ്ചയേ ആയിട്ടൂ. ഇത് തെറ്റായി പോയെന്ന പൊതുവികാരം ബിജെപിക്കുണ്ട്. കരുതലോടെ ഭാവിയിൽ സഖ്യങ്ങളെ കണ്ടെത്തിയില്ലെങ്കിൽ ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമെന്ന വിലയിരുത്തലാണ് ബിജെപിയിലെ ഒരു വിഭാഗത്തിനുള്ളത്. കോൺഗ്രസിനും നാഷനൽ കോൺഫറൻസിനും ഒപ്പം ശിവസേനയും ആർഎസ്എസും ബിജെപിയെ ശക്തമായി വിമർശിച്ചു.
112 പേർ കൊല്ലപ്പെട്ട 2010ലെ സംഘർഷത്തിന്റെ പേരിൽ തടവിലാക്കിയ ആലത്തെ ശനിയാഴ്ചയാണ് മോചിപ്പിച്ചത്. പി.ഡി.പിയുടെ ഏകപക്ഷീയമായ തീരുമാനത്തിന്റെ കാര്യത്തിൽ എന്തുനടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാൻ ജമ്മുകശ്മീർ നിയമസഭയിലെ ബിജെപി. അംഗങ്ങൾ യോഗം ചേരുമെന്ന് അദ്ദേഹം അറിയിച്ചു. ആലമിനെ വിട്ടയച്ച മുഫ്തി മുഹമ്മദ് സയീദ് ഇന്ത്യക്കാരനാണോ അല്ലയോ എന്ന് വ്യക്തമാക്കണമെന്ന് ആർഎസ്എസ്. ആവശ്യപ്പെട്ടു. . ആലമിനെ വീണ്ടും അറസ്റ്റു ചെയ്യണമെന്ന് വി.എച്ച്.പി. നേതാവ് പ്രവീൺ തൊഗാഡിയ ആവശ്യപ്പെട്ടു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പും റിപ്പോർട്ട് തേടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ നയം വ്യക്തമാക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.
ആലമിനെ വിട്ടയച്ചതിനോട് ബിജെപി ശക്തമായാണ് ഇതിനോട് പ്രതകിരിച്ചത്. തീരുമാനം ഞങ്ങളോട് ആലോചിച്ച് എടുത്തതല്ല. അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ ബിജെപി അനുവദിക്കുമായിരുന്നില്ല. ഇന്ത്യാവിരുദ്ധവിഷം തുപ്പുന്ന ഇത്തരം ആളുകളെ മോചിപ്പിക്കാൻ പാടില്ല-ബിജെപി സംസ്ഥാന അധ്യക്ഷൻ ജുഗൽ കിശോർ ശർമ പറഞ്ഞു. എന്നാൽ വിട്ടയച്ചത് രാഷ്ട്രീയ തടവുകാരനെയാണെന്ന നിലപാടിലാണ് മുഖ്യമന്ത്രി ഇപ്പോഴും. രാഷ്ട്രീയ തടവുകാരുടെ മോചനം നല്ല ലക്ഷണമാണ്. എതിരഭിപ്രായങ്ങളാണ് ജനാധിപത്യത്തെ ചടുലവും ഊർജസ്വലവുമാക്കുന്നത്. വിഷയങ്ങളിൽ യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. പക്ഷേ, തടവിലാക്കരുത്-മുഫ്തി മുഹമ്മദ് സയീദ് പറയുന്നു
എന്നാൽ പ്രതിപക്ഷം വിട്ടയയ്ക്കലിന് എതിരാണ്. മസറത് ആലമിനെ ജയിലിലടച്ചതിൽ ഞാൻ ഖേദിക്കുന്നില്ല. അതുകൊണ്ട് അനവധി ജീവനുകൾ രക്ഷിക്കാനായി; തിരഞ്ഞെടുപ്പു നടത്താൻ കഴിഞ്ഞു. ജയിലിലടയ്ക്കുന്നതിനോടു യോജിപ്പില്ലെങ്കിലും വേറെ മാർഗമില്ലെന്നും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല പറയുന്നു. കശ്മീരിലെ സമാധാനം തകർക്കുന്ന തുടർച്ചയായ 'സാഹസിക നീക്കങ്ങളാണ് ബിജെപി - പിഡിപി സർക്കാർ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ നിലപാടു വ്യക്തമാക്കണമെന്ന് കോൺഗ്രസിന്റെ രൺദീപ് സിം്ഗ് സുർജേവാലയും വ്യക്തമാക്കി.
ഏകപക്ഷീയമായ തീരുമാനം പിഡിപി എടുത്തതിനെപ്പറ്റി ബിജെപി മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ഇന്നത്തെ യോഗം വിലയിരുത്തുമെന്ന് കശ്മീരിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ജുഗൽ കിശോർ ശർമ പറഞ്ഞു. സർക്കാരിൽനിന്നു മാറുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകിയില്ല. മുന്നണി നിലനിൽക്കുന്നതു ഗൗരവത്തിലെടുക്കുന്നില്ലെന്ന മെഹബൂബയുടെ പ്രസ്താവനയ്ക്ക് വികസനം ലക്ഷ്യമാക്കിയാണു മുന്നണിയുണ്ടാക്കിയതെന്നും കൂടുതൽ കാര്യങ്ങൾ യോഗത്തിനുശേഷം പറയാമെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
അതേസമയം, ബിജെപിയുടെ വിമർശനത്തെ മൃദുവാക്കാൻ പിഡിപി ശ്രമം തുടങ്ങി. ആലത്തിന്റെ മോചനം വസ്തുതകളുടെ അടിസ്ഥാനത്തിലല്ല ബിജെപി കണ്ടതെന്ന് പിഡിപി വക്താവും വിദ്യാഭ്യാസ മന്ത്രിയുമായ നയിം അക്തർ പറഞ്ഞു. സംസ്ഥാനത്തു സമാധാനവും അനുരഞ്ജനവും കൊണ്ടുവരികയെന്നതു പൊതു മിനിമം പരിപാടിയിൽ ഉള്ളതാണ്. ജയിലിൽ ഇട്ടുകൊണ്ട് അവരുമായി ചർച്ച നടത്താനാവില്ല. ബിജെപിയുടെ വിമർശനത്തെ പൊതുചർച്ചയാക്കാനില്ലെന്നും മന്ത്രി പറഞ്ഞു.
'ചെറിയ ജയിലിൽനിന്നു 'വലിയ ജയിലിലേക്കാണു താൻ പുറത്തിറങ്ങിയതെന്ന് സ്വതന്ത്രനായ ആലം പ്രതികരിച്ചു. പ്രതിഷേധപരിപാടികൾ തുടരും. കശ്മീരിൽ സർക്കാരുകൾ മാറിവന്നാലും കാര്യങ്ങൾ മാറുകയില്ല. തനിക്കു മൂന്നുതവണ ജാമ്യം കിട്ടിയതാണ്. വീണ്ടും അറസ്റ്റ് ചെയ്യപ്പെടില്ലെന്നു പറയാനാവില്ല. സർക്കാരിന്റെ സഹായംകൊണ്ടല്ല, നിയമപരമായി ജാമ്യം കിട്ടിയാണു താൻ പുറത്തിറങ്ങുന്നതെന്നും ആലം പറഞ്ഞു. ആലമിനെ വിട്ടയച്ചതിനെ വിഘടനവാദി സംഘടനകൾ സ്വാഗതം ചെയ്തു. അഫ്‌സൽ ഗുരുവിന്റെ ഭൗതികാവശിഷ്ടം കശ്മീരിൽ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നു വിവിധ സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വിഘടനവാദി നേതാവ് സയ്യിദ് ഗീലാനി നേതൃത്വം കൊടുക്കുന്ന ഹുറിയത് കോൺഫറൻസ് സഖ്യത്തിലെ മുസ്‌ലിം ലീഗിന്റെ നേതാവും തീവ്രനിലപാടുകാരനുമാണ് ഇപ്പോൾ ജയിൽ മോചിതനായ മസറത് ആലം ഭട്ട് (44). രാജ്യത്തിനെതിരെ 2008ലും 2010ലും കല്ലേറുസമരം ആസൂത്രണം ചെയ്തു. 115 പേരുടെ മരണത്തിന് ഇടയാക്കിയ സമരത്തിനു പിന്നാലെ ഒളിവിൽ പോയി. വിവരം നൽകുന്നവർക്കു 10 ലക്ഷം രൂപ സമ്മാനം പൊലീസ് പ്രഖ്യാപിച്ചു. നാലു മാസങ്ങൾക്കുശേഷം പിടിയിലായി. സുരക്ഷാസേന കൈവരിച്ച വൻനേട്ടമായാണ് അന്ന് ഇതു വിശേഷിപ്പിക്കപ്പെട്ടത്.

