ലണ്ടൻ: ലൈംഗികാനുഭൂതിയുടെ പുതിയ തലങ്ങളിലെക്ക് മനുഷ്യനെ കൈപിടിച്ചുയർത്തിയ കാമസൂത്ര ജനിച്ച നാട്ടിൽ പക്ഷെ ലൈംഗികബന്ധം അഥവാ സെക്സ് എന്ന പദം അശ്ലീലമോ ? അതെ എന്നാണ് ഡെൽഹിയിൽ നിന്നുള്ള പ്രമുഖ സെക്സ് തെറാപിസ്റ്റ് പല്ലവി ബാൺവാൽ പറയുന്നത്. ലൈംഗിക ബന്ധത്തെ കുറിച്ച് തുറന്നു സംസാരിക്കുന്നതുപോലും സംസ്‌കാര ശൂന്യമായ നടപടിയായി കാണുന്ന ഇന്ത്യയിൽ ഈ അരുതുകളെ ഇല്ലാതെയാക്കുവാനാണ് താൻ ശ്രമിക്കുന്നതെന്ന് അവർ പറയുന്നത്.

സ്വയംഭോഗം മുതൽ ലൈംഗിക ബന്ധരഹിത ബന്ധങ്ങളെ കുറിച്ചും നീലച്ചിത്രങ്ങൾ എന്ന വിഭാഗത്തിൽ പെടുന്ന ചിത്രങ്ങൾ കാണുന്നതിനെ കുറിച്ചുമൊക്കെയുള്ള സംശയങ്ങൾക്ക് മറുപടി നൽകാനായി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അവർ ഒരു ചോദ്യോത്തര പംക്തി ആരംഭിച്ചിരിക്കുകയാണ്. ഒരു കുട്ടിയുടെ മാതാവു കൂടിയായ ഈ വിവാഹമോചിത തന്റെ സ്വന്തം അൻഭവങ്ങൾ അടിസ്ഥാനമാക്കിയാണ് കാര്യങ്ങൾ വിവരിക്കുന്നത്. തന്റെ മാതാപിതാക്കളുടെ തകർന്നുപോയ വിവാഹബന്ധവും, തന്റെ തന്നെ തകർന്ന് ബന്ധവും എല്ലാം അടിസ്ഥാനമാക്കിയാണ്, ലൈംഗിക അസംതൃപ്തി അനുഭവിക്കുന്ന ദമ്പതിമാർക്ക് ഇവർ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നത്.

താൻ തന്റെ യഥാർത്ഥ ആനന്ദം കണ്ടെത്തിയത് മുപ്പതുകളുടെ ആരംഭത്തിൽ മാത്രമായിരുന്നു എന്ന് പറയുന്ന അവർ, ആളുകളെ സെക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ കൂടുതൽ തുറന്നുപറയാൻ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പറയുന്നു. ഇപ്പോഴും മിക്ക ഇന്ത്യൻ കുടുംബങ്ങൾക്കും ദഹിക്കാത്ത കാര്യമാണിതെന്നും ഇവർ പറയുന്നു.

ഏറെ യാഥാസ്ഥികമെന്ന് പൊതുവേ പാശ്ചാത്യർ കരുതുന്ന ഇന്ത്യൻ സമൂഹത്തിൽ നിന്നൊരു വനിത ഇത്തരത്തിലൊരു അഭിപ്രായപ്രകടനവുമായി എത്തിയത് വിദേശമാധ്യമങ്ങൾ ആഘോഷിക്കുകയാണ്. ലൈംഗിക ബന്ധം അഥവാ സെക്സിന് പ്രണയ സാക്ഷാത്ക്കാരം, ആദ്യ രാത്രി തുടങ്ങിയ മൃദുവായ നാമങ്ങൾ നൽകി അതിനെ കാല്പനിക വത്ക്കരിച്ച് സെക്സിന്റെ യഥാർത്ഥ അസ്തിത്വം ഇല്ലാതെയാക്കുകയാണ് ഇന്ത്യൻ സമൂഹം എന്നാണ് ബാൺവാൽ പറയുന്നത്. പലയിടങ്ങളിലും ഇതൊരു പ്രത്യൂദ്പാദന മാർഗ്ഗമായി മാത്രം പരിഗണിക്കപ്പെടുകയും ചെയ്യുന്നു.

വെറും അഞ്ചുവർഷം മാത്രം നീണ്ടുനിന്ന വിവാഹ ജീവിതം തനിക്ക് യഥാർത്ഥ സുഖം നൽകിയിരുന്നില്ലെന്ന് പറയുന്ന ബാൺവാൽ അതിൽ നിന്നും മോചിതയായ ശേഷമാണ് തന്റെ യോനിയുടെ സ്പന്ദനങ്ങൾ തിരിച്ചറിഞ്ഞതെന്നും പറയുന്നു. വ്യത്യസ്തരായ പുരുഷന്മാരോപ്പം കിടക്കപങ്കിട്ട അനുഭവങ്ങൾ തുറന്നുപറയുന്ന അവർ അങ്ങനെയാണ്താൻ സെക്സിന്റെയും സ്വയം ഭോഗത്തിന്റെയും സുഖം എന്തെന്ന് മനസ്സിലാക്കിയത് എന്നും പറയുന്നു.

വിവാഹ മോചനശേഷം സെക്സ് കോച്ചായി പരിശീലനം നേടിയ ഇവർ, ലൈംഗിക ദാഹം അനുഭവിക്കുന്ന ബന്ധങ്ങൾ എന്നൊരു പുസ്തകം എഴുതിയതിനു ശേഷമാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ ലൈംഗിക വിദ്യാഭ്യാസം നൽകാൻ എത്തുന്നത്. 2019-ൽ യുവാക്കൾക്കായി ടെഡ് ടോക്കിലൂടെ ഒരു സെക്സ് പ്രഭാഷണവും അവർ നടത്തിയിരുന്നു. ഇന്ത്യൻ സാഹചര്യത്തിൽ ഒളിച്ചിരുന്നു വായിക്കുന്ന അശ്ലീല പുസ്തകങ്ങളിലൂടെയുംഒളിച്ചിരുന്ന കാണുന്ന നീലച്ചിത്രങ്ങളിലൂടെയുമാണ് ഒരു വ്യക്തി ലൈംഗികതയെ കുറിച്ച് ആദ്യമായി മനസ്സിലാക്കുന്നത്. അതുതന്നെയാണ് ലൈംഗികത ഒരു മോശം വാക്കായി മാറാൻ കാരണമായത് എന്നും അവർ പറയുന്നത്.