- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സിത്രയിൽ തെരുവ് നായ ശല്യം രൂക്ഷമായി; മനുഷ്യർക്കും മൃഗങ്ങൾക്കും നേരെയും ഉപദ്രവം പതിവ് സംഭവം; അധികൃതർ നടപടി എടുക്കുന്നത് വൈകുന്നതിനെതിരെ എംപിമാർ രംഗത്ത്
മനാമ : സിത്രയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങളും പരിഭ്രാന്തിയാൽ. ദിനം പ്രതി തെരുവ് നായ ശല്യത്തിന് ഇരയാകുന്ന മനുഷ്യരുടെയും മൃഗങ്ങളുടെ എണ്ണം കൂടി വരുകയാണ്. ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എംപിമാരും രംഗത്തെത്തിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുന്പ് സിത്രയിൽ ഒരു പെൺകുട്ടിയെ തെരുവുനായ്ക്കൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് കൂടാതെ. ഒരു കാറിന് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇത് കൂടാതെ കന്നുകാലികളെയും, കോഴിക്കുഞ്ഞുങ്ങളെയും, മറ്റ് വളർത്ത് മൃഗങ്ങളെയും പക്ഷികളെയും തെരുവുനായ്ക്കൾ ആക്രമത്തിച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളാത്ത അധികൃതരെ കുറ്റപ്പെടുത്തിയാണ് എംപിമാർ രംഗത്തെത്തിയിരിക്കുന്നത്. സിത്രയിൽ നടുറോഡിൽ വച്ചാണ് പെൺകുട്ടിയെ നായ്ക്കൾ ആക്രമിച്ചത്. ഇതിനെ തുടർന്ന് സാരമായ നിരവധി മുറിവുകളോടെയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്
മനാമ : സിത്രയിൽ തെരുവ് നായ ശല്യം രൂക്ഷമായതോടെ ജനങ്ങളും പരിഭ്രാന്തിയാൽ. ദിനം പ്രതി തെരുവ് നായ ശല്യത്തിന് ഇരയാകുന്ന മനുഷ്യരുടെയും മൃഗങ്ങളുടെ എണ്ണം കൂടി വരുകയാണ്. ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് എംപിമാരും രംഗത്തെത്തിയിട്ടുണ്ട്.
ദിവസങ്ങൾക്ക് മുന്പ് സിത്രയിൽ ഒരു പെൺകുട്ടിയെ തെരുവുനായ്ക്കൾ ക്രൂരമായി ഉപദ്രവിച്ചിരുന്നു. ഇത് കൂടാതെ. ഒരു കാറിന് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഇത് കൂടാതെ കന്നുകാലികളെയും, കോഴിക്കുഞ്ഞുങ്ങളെയും, മറ്റ് വളർത്ത് മൃഗങ്ങളെയും പക്ഷികളെയും തെരുവുനായ്ക്കൾ ആക്രമത്തിച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വേണ്ട നടപടികൾ കൈക്കൊള്ളാത്ത അധികൃതരെ കുറ്റപ്പെടുത്തിയാണ് എംപിമാർ രംഗത്തെത്തിയിരിക്കുന്നത്.
സിത്രയിൽ നടുറോഡിൽ വച്ചാണ് പെൺകുട്ടിയെ നായ്ക്കൾ ആക്രമിച്ചത്. ഇതിനെ തുടർന്ന് സാരമായ നിരവധി മുറിവുകളോടെയാണ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.