- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോൾട്ടേജില്ലാതെ സ്ട്രീറ്റ് ലൈറ്റ്‌സ്! ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ ആവർത്തന വിരസ ചിത്രം;
'കിലുക്കത്തിലെ' കിട്ടുണ്ണി ലോട്ടറി അടിക്കുന്നതിന് തൊട്ടുമുമ്പ് പറയുന്ന ഒരു ഡയലോഗുണ്ട്.'കെ കുറേ കണ്ടതാണെന്ന്'.അതാണ് പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരഭമായ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന മമ്മൂട്ടി ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത്.ഇതൊക്കെ നാം എത്ര തവണ കണ്ടതാണ്.പഴയവീഞ്ഞിനെ, കുപ്പിമാത്രം പുതിയതാക്കി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയിരിക്കയാണ് മമ്മൂട്ടിയും കൂട്ടരും.അതുകൊണ്ടുതന്നെ വീണ്ടുമൊരു മമ്മൂട്ടി ചിത്രംകൂടി ബോക്‌സോഫീസ് ദുരന്തമായി.കൈ്‌ളമാക്‌സിലൊക്കെ ജനം കൂക്കുകയാണ്.ചിത്രം ഏത് രീതിയിൽ പോവും എങ്ങനെ അവസാനിക്കുമെന്നൊക്കെ, അവിദഗ്ധനായ ഒരു കാക്കാലനുപോലും പ്രവചിക്കാൻ കഴിയുന്ന അവസ്ഥ.മറ്റ് ഭാഷാ ചിത്രങ്ങളുടെ മുന്നേറ്റം കാണുമ്പോൾ ലജ്ജാകരമായ പ്രതിഭാരിദ്രമാണിത്. ഏറ്റവും രസകരം മമ്മൂട്ടിയുടെതന്നെ സ്വന്തം കമ്പനിയായ പ്‌ളേഹൗസിന്റെ പടമാണ് ഇതെന്നതാണ്.സ്വതവേ തന്നെ സൂപ്പർ താര ചിത്രങ്ങളിൽ ക്‌ളാപ്പടിക്കുന്നവനെ തൊട്ട്, നായികയെവരെ തീരുമാനിക്കുന്നത് താരങ്ങൾ തന്നെയാണ്.അതുകൊണ്ടുതന്നെ ഈ പടം പ്രേക്ഷകർക്ക് പിട
'കിലുക്കത്തിലെ' കിട്ടുണ്ണി ലോട്ടറി അടിക്കുന്നതിന് തൊട്ടുമുമ്പ് പറയുന്ന ഒരു ഡയലോഗുണ്ട്.'കെ കുറേ കണ്ടതാണെന്ന്'.അതാണ് പ്രശസ്ത ഛായാഗ്രാഹകൻ ഷാംദത്ത് സൈനുദ്ദീന്റെ ആദ്യ സംവിധാന സംരഭമായ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന മമ്മൂട്ടി ചിത്രം കണ്ടപ്പോൾ ആദ്യം തോന്നിയത്.ഇതൊക്കെ നാം എത്ര തവണ കണ്ടതാണ്.പഴയവീഞ്ഞിനെ, കുപ്പിമാത്രം പുതിയതാക്കി മാർക്കറ്റ് ചെയ്യാൻ ഇറങ്ങിയിരിക്കയാണ് മമ്മൂട്ടിയും കൂട്ടരും.അതുകൊണ്ടുതന്നെ വീണ്ടുമൊരു മമ്മൂട്ടി ചിത്രംകൂടി ബോക്‌സോഫീസ് ദുരന്തമായി.കൈ്‌ളമാക്‌സിലൊക്കെ ജനം കൂക്കുകയാണ്.ചിത്രം ഏത് രീതിയിൽ പോവും എങ്ങനെ അവസാനിക്കുമെന്നൊക്കെ, അവിദഗ്ധനായ ഒരു കാക്കാലനുപോലും പ്രവചിക്കാൻ കഴിയുന്ന അവസ്ഥ.മറ്റ് ഭാഷാ ചിത്രങ്ങളുടെ മുന്നേറ്റം കാണുമ്പോൾ ലജ്ജാകരമായ പ്രതിഭാരിദ്രമാണിത്.
ഏറ്റവും രസകരം മമ്മൂട്ടിയുടെതന്നെ സ്വന്തം കമ്പനിയായ പ്‌ളേഹൗസിന്റെ പടമാണ് ഇതെന്നതാണ്.സ്വതവേ തന്നെ സൂപ്പർ താര ചിത്രങ്ങളിൽ ക്‌ളാപ്പടിക്കുന്നവനെ തൊട്ട്, നായികയെവരെ തീരുമാനിക്കുന്നത് താരങ്ങൾ തന്നെയാണ്.അതുകൊണ്ടുതന്നെ ഈ പടം പ്രേക്ഷകർക്ക് പിടിക്കാത്തതിന്റെ പ്രധാനകാരണം പുതുമുഖ സംവിധായകനല്ല.മമ്മൂട്ടിയെന്ന ഇത്രയും അനുഭവ സമ്പത്തുള്ള ചലച്ചിത്ര കുലപതി തന്നെയാണ്.പ്രിയപ്പെട്ട മമ്മൂക്ക, ഇന്നത്തെ കാലത്ത് അവതരണത്തിലും പ്രമേയത്തിലും എന്തെങ്കിലും പുതുമകൾ ഉണ്ടെങ്കിലേ ജനം ചിത്രം ഏറ്റടുക്കുവെന്ന് ആരെങ്കിലും താങ്കളോട് പറഞ്ഞുതരണോ. അങ്ങ് കൂളിങ്ങ്ഗ്‌ളാസ്വെച്ച് ചുള്ളനായി ആഡംബരവാഹനങ്ങളിൽ ഇറങ്ങിയാൽ മാത്രം പടം വിജയിക്കുന്ന കാലം കഴിഞ്ഞുവെന്ന് ഇനിയെങ്കിലും ഓർക്കുക.കട്ട ഫാൻസുകാർപോലും മാറിച്ചിന്തിക്കുന്ന കാലമാണിത്.