- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ട്രീറ്റ് ലൈറ്റ്‌സ് ഇനി തെലുങ്കും പറയും; മലയാളത്തിലും തമിഴിലും തെലുങ്കിലുമായി മാസ് റിലീസ് ഒരുക്കാൻ ഒരുങ്ങി സ്ട്രീറ്റ് ലൈറ്റ്‌സ്; ചിത്രത്തിന്റെ റിലീസിങ്ങ് നീളം
ഹൈദരാബാദ്: മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഇനി തെലുങ്കും പറയും മലയാളം തമിഴ് പതിപ്പിനോടപ്പം തെലുങ്ക് പതിപ്പും ചേർത്ത് മാസ് റിലീസായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് സിനിമ ചിത്രീകരിച്ചത്. തെലുങ്ക് പതിപ്പിന്റെ ജോലികൾക്കായി സംവിധായകൻ ഷാംദത്തും സംഘവും ഹൈദരാബാദിലേക്ക് പോകും. പ്ലേഹൗസ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സിൽ മമ്മൂട്ടി ഒരു പൊലീസ് റോളിലാണ് പ്രേക്ഷകരിലെത്തുന്നത്. സ്‌ക്രിപ്റ്റിൽ അതിയായ പ്രതീക്ഷയുള്ള ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്കെല്ലാം ഒരുപോലെ സ്വീകാര്യമാകുമെന്ന അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസമാണ് ചിത്രം തെലുങ്കിലും കൂടി ഒരുക്കാനുള്ള തീരുമാനത്തിന് പിന്നിൽ.സ്ട്രീറ്റ് ലൈറ്റ്‌സിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകൾ ഒരേ ദിവസം വൈഡ് റലീസായി പ്രക്ഷകരിലെത്തിക്കാനാണ് തീരുമാനം. തെലുങ്ക് പതിപ്പിന്റെ ജോ
ഹൈദരാബാദ്: മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ഇനി തെലുങ്കും പറയും മലയാളം തമിഴ് പതിപ്പിനോടപ്പം തെലുങ്ക് പതിപ്പും ചേർത്ത് മാസ് റിലീസായി പുറത്തിറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് സിനിമ ചിത്രീകരിച്ചത്.
തെലുങ്ക് പതിപ്പിന്റെ ജോലികൾക്കായി സംവിധായകൻ ഷാംദത്തും സംഘവും ഹൈദരാബാദിലേക്ക് പോകും. പ്ലേഹൗസ് മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സിൽ മമ്മൂട്ടി ഒരു പൊലീസ് റോളിലാണ് പ്രേക്ഷകരിലെത്തുന്നത്. സ്‌ക്രിപ്റ്റിൽ അതിയായ പ്രതീക്ഷയുള്ള ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ് എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
ചിത്രം തെന്നിന്ത്യൻ പ്രേക്ഷകർക്കെല്ലാം ഒരുപോലെ സ്വീകാര്യമാകുമെന്ന അണിയറ പ്രവർത്തകരുടെ ആത്മവിശ്വാസമാണ് ചിത്രം തെലുങ്കിലും കൂടി ഒരുക്കാനുള്ള തീരുമാനത്തിന് പിന്നിൽ.സ്ട്രീറ്റ് ലൈറ്റ്‌സിന്റെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകൾ ഒരേ ദിവസം വൈഡ് റലീസായി പ്രക്ഷകരിലെത്തിക്കാനാണ് തീരുമാനം.
തെലുങ്ക് പതിപ്പിന്റെ ജോലികൾ പൂർത്തിയായശേഷമേ പുതിയ റിലീസ് ഡേറ്റ് തീരുമാനിക്കൂ. പ്ലേഹൗസ് മോഷൻ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന സ്ട്രീറ്റ് ലൈറ്റ്‌സിൽ മമ്മൂട്ടി ജെയിംസ് എന്ന പൊലീസ് ഓഫീസറെയാണ് അവതരിപ്പിക്കുന്നത്.