- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ മക്രോണിന്റെ തൊഴിൽ നിയമ പരിഷ്‌ക്കരണത്തിനെതിരേ ശക്തമായ പ്രതിഷേധം; പ്രതിഷേധത്തിന് തെരുവിൽ ഇറങ്ങിയത് ആയിരക്കണക്കിനാളുകൾ
പാരീസ്: പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ നടപ്പാക്കാൻ പോകുന്ന പുതിയ തൊഴിൽ നിയമ പരിഷ്‌ക്കരണത്തിനെതിരേ ഫ്രാൻസിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്. തൊഴിൽ നിയമം പരിഷ്‌ക്കാരം സംബന്ധിച്ച് പ്രസിഡന്റ് ഒപ്പുവച്ചതിനു ശേഷം മൂന്നു തവണ വൻ പ്രതിഷേധം തെരുവുകളിൽ അരങ്ങേറി. തൊഴിലാളികളുടെ അവകാശത്തിന്മേൽ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പുതിയ തൊഴിൽ നിയമം എന്നാണ് പൊതുവേയുള്ള ആക്ഷേപം. ദേശീയ തൊഴിൽ ഉടമ്പടിക്കു പകരം ഇത്തരക്കാർക്ക് അവരുടെ തൊഴിലാളികളുടെ വേതനവ്യവസ്ഥകൾ നിശ്ചയിക്കാം എന്നാണ് പുതിയ നിയമം. അതേസമയം രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും വ്യവസായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ തൊഴിൽ നിയമം സഹായകമാകുകയെന്ന് മക്രോണും വാദിക്കുന്നുണ്ട്. പുതിയ തൊഴിൽ നിയമ പരിഷ്‌ക്കാരത്തിനു പുറമേ ഹൗസിങ് സബ്‌സിഡികൾ വെട്ടിച്ചുരുക്കുക, വെൽത്ത് ടാക്‌സ് സംബന്ധിച്ച പരിഷ്
പാരീസ്: പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ നടപ്പാക്കാൻ പോകുന്ന പുതിയ തൊഴിൽ നിയമ പരിഷ്‌ക്കരണത്തിനെതിരേ ഫ്രാൻസിൽ പ്രതിഷേധം ആഞ്ഞടിക്കുന്നു. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്. തൊഴിൽ നിയമം പരിഷ്‌ക്കാരം സംബന്ധിച്ച് പ്രസിഡന്റ് ഒപ്പുവച്ചതിനു ശേഷം മൂന്നു തവണ വൻ പ്രതിഷേധം തെരുവുകളിൽ അരങ്ങേറി.
തൊഴിലാളികളുടെ അവകാശത്തിന്മേൽ ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കുന്ന തരത്തിലാണ് പുതിയ തൊഴിൽ നിയമം എന്നാണ് പൊതുവേയുള്ള ആക്ഷേപം. ദേശീയ തൊഴിൽ ഉടമ്പടിക്കു പകരം ഇത്തരക്കാർക്ക് അവരുടെ തൊഴിലാളികളുടെ വേതനവ്യവസ്ഥകൾ നിശ്ചയിക്കാം എന്നാണ് പുതിയ നിയമം.
അതേസമയം രാജ്യത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും വ്യവസായ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ തൊഴിൽ നിയമം സഹായകമാകുകയെന്ന് മക്രോണും വാദിക്കുന്നുണ്ട്. പുതിയ തൊഴിൽ നിയമ പരിഷ്‌ക്കാരത്തിനു പുറമേ ഹൗസിങ് സബ്‌സിഡികൾ വെട്ടിച്ചുരുക്കുക, വെൽത്ത് ടാക്‌സ് സംബന്ധിച്ച പരിഷ്‌ക്കാരം തുടങ്ങിയവയ്‌ക്കെതിരേയും ഇടതുപക്ഷം ശക്തമായി ആഞ്ഞടിക്കുന്നുണ്ട്.