- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ശനിയാഴ്ച്ച മുതൽ സിംഗപ്പൂരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ; സംസ്കാര ചടങ്ങുകൾ അടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു; മൂന്നാഴ്ച്ത്തേക്ക് നിയന്ത്രണങ്ങൾ
കമ്മ്യൂണിറ്റിയിൽ അടുത്തിടെ COVID-19 കേസുകൾ വർദ്ധിച്ചതോടെ, സിംഗപ്പൂരിൽ ശനിയാഴ്ച മുതൽ മൂന്നാഴ്ചയോളം കടുത്ത നടപടികൾ പ്രഖ്യാപിച്ചു.ഇൻഡോർ ജിമ്മുകൾ, ഫിറ്റ്നസ് സ്റ്റുഡിയോകൾ എന്നിവ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങൾ അടയ്ക്കേണ്ടിവരും. പൊതു ലൈബ്രറികൾ, ശവസംസ്കാരങ്ങൾ, മൈസ് ഇവന്റുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഒത്തുചേരലിനുള്ള പരിധിയും എട്ട് ആളുകളിൽ നിന്ന് അഞ്ചായി കുറയും. അതായത് വീടുകളിൽ സന്ദർശകരെ വിളിക്കാനും ഒത്തുകൂടാനും ഉള്ള എണ്ണം അഞ്ചായിരിക്കും.മറ്റൊരു വീട് സന്ദർശിക്കുകയാണെങ്കിലോ സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒരു പൊതു സ്ഥലത്ത് കൂടിക്കാഴ്ച നടത്തുകയാണെങ്കിലും ആളുകൾ പ്രതിദിനം പരമാവധി രണ്ട് സാമൂഹിക ഒത്തുചേരലുകൾ നടത്താനും നിർദ്ദേശിക്കുന്നു.
റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് ഉൾപ്പെടെ എല്ലാ സാമൂഹിക ഒത്തുചേരലുകൾക്കും അഞ്ച് വ്യക്തികളുടെ നിയമം ബാധകമാണ്. അതേപോലെ പുറത്ത് വ്യായാമം അടക്കുമുള്ള എക്സർസൈസ് ചെയ്യാൻ 30 പേർക്കായിരിക്കും അനുമതി ഉണ്ടാവുക. അതിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ അഞ്ച് പേർ വീതമായി തിരിക്കും.ഓരോ ഗ്രൂപ്പും തമ്മിൽ 3 മീറ്റർ ദൂരം.ഇൻഡോർ ജിമ്മുകളും ഫിറ്റ്നസ് സ്റ്റുഡിയോകളും ഉയർന്ന അപകടസാധ്യതയുള്ളതിനാൽ അവ അടയ്ക്കേണ്ടി വരും.
കൂടുതൽ ആളുകൾക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യേണ്ടി വരും.മെയ് 8 മുതൽ 30 വരെ ജോലിസ്ഥലത്തേക്ക് മടങ്ങുന്ന ജീവനക്കാരുടെ അനുപാതം നിലവിലെ 75 ശതമാനത്തിൽ നിന്ന് 50 ശതമാനമായി കുറയും.