അമ്പലമുകൾ: സ്ഥിരം തൊഴിലിനെ നിശ്ചിത കാല കരാർ തൊഴിലാക്കുന്ന കേന്ദ്ര തൊഴിൽ നിയമ ഭേദഗതിക്കെതിരെ ഏപ്രിൽ 2 സംസ്ഥാന വ്യാപകമായി നടന്ന പൊതുപണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് രാവിലെ 7 മണി മുതൽ റിഫൈനറി ഗേറ്റിൽ വിവിധങ്ങളായ പ്രതിഷേധ പരിപാടികൾ നടന്നു.

ഗേറ്റിൽ മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധറാലികൾ സംഘടിപ്പിച്ചും പ്രതിഷേധ ബാഡ്ജ് ധരിച്ചും തൊഴിലാളികൾ തങ്ങളുടെ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പണിമുടക്ക്‌നോട്ടീസ് കൊടുത്ത് ഔദ്യോഗികമായി പണിമുടക്കിൽ പങ്കെടുക്കാൻ കഴിയാത്ത തൊഴിലാളി വിഭാഗങ്ങളാണ് ഇത്തരമൊരു സമരരൂപം സ്വീകരിച്ചു കൊണ്ട്പണിമുടക്കിനോട്‌ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ(സി.ആർ.ഇ.എ)യുടെ ആഭിമുഖ്യത്തിൽ നടന്ന ഐക്യദാർഢ്യറാലി യൂണിയൻ വൈസ് പ്രസിഡന്റ് എൻ.ആർ .മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.സി.ആർ.ഇ.എ.വൈസ് പ്രസിഡന്റ് പി.പ്രവീൺ കുമാർഅദ്ധ്യക്ഷത വഹിച്ചു. പി.പി.സജീവ് കുമാർ, ജോസഫ് ഡെന്നീസ് എന്നിവർപ്രസംഗിച്ചു.

പ്രതിഷേധ പരിപാടികൾക്ക് സോജി ജോസ്, വാസുദേവൻ, സുബ്രമണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.