- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ പി സി സി യു ടെ ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് വഞ്ചനാ സമരം ന ടത്തി
കാഞ്ഞങ്ങാട് : അഴിമതിയുടെ പുതിയ ചരിത്രം സൃഷ്ടിച്ചു കൊണ്ട് പാർട്ടിക്കും ബന്ധുക്കൾക്കും കോടികൾ സമ്പാദിക്കുന്ന ക്വട്ടേഷൻ സംഘതലവനായി അധ:പതിച്ച പിണറായി വിജയൻ സർക്കാറിന്റെ അധ:പതനം സുനിശ്ചിതമാണെന്ന് പ്രവാസി കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്.
അഴിമതിയിൽ മുങ്ങി കുളിച്ച പിണറായി വിജയൻ സർക്കാർ രാജിവെക്കണമെന്നാവശ്യമുയർത്തി കെ പി സി സി യു ടെ ആഹ്വാന പ്രകാരം കാഞ്ഞങ്ങാട് സൗത്ത് 19 വാർഡ് കമ്മിറ്റി നടത്തിയ വഞ്ചനാ സമരം ഉദ്ഘാടനം ചെയ്തു സംസാരികുകയായിരുന്നു പത്മരാജൻ.
സമരത്തിൽ
നസീർ നന്ദാനത്ത് അധ്യക്ഷത വഹിച്ചു.
അഡ്വ: പി.ബാബുരാജ്,
സുകുമാരൻ M,
കുഞ്ഞിക്കണ്ണൻ കെ
വിക്രമൻ കൂക്കൾ,
വി ഗോപി
അനിൽകുമാർ
ദാമോദരൻ
കുഞ്ഞിരാമൻ
മോഹനൻ, നിധീഷ് കടയങ്ങൻ തുടങ്ങിയവർ സംസാരിച്ചു.
Next Story