വേതനം സംബന്ധിച്ച കരാർ അംഗീകരിക്കുന്നില്ലെങ്കിൽ, 30,000 ത്തോളം പൊതുഗതാഗത തൊഴിലാളികൾക്ക് പണിമുടക്കിന് തയ്യാറെടുക്കുന്നു. ഇത് നോർവേയെ പ്രതിസന്ധിയി ലാക്കിയേക്കും.ട്രേഡ് യൂണിയൻ ഫെഡറേഷനുകളായ എൽഒയും വൈഎസും തൊഴിലുടമകളെ പ്രതിനിധീകരിക്കുന്ന കോൺഫെഡറേഷൻ ഓഫ് നോർവീജിയൻ എന്റർപ്രൈസും (എൻഎച്ച്ഒ) തമ്മിലുള്ള ചർച്ചയിൽ വേതന കാര്യത്തിൽലതീരുമാനമാകാത്തതാണ് സമരത്തിലേക്ക് നയിക്കാൻ കാരണം.

എൽഒയിൽ നിന്നുള്ള 25,000 ത്തിലധികം അംഗങ്ങളും വൈഎസ് പ്രതിനിധീകരിക്കുന്ന 5,500 ബസ് ഡ്രൈവർമാരും പണിമുടക്കുമെന്നാണ് ഭിഷണി ഉയർത്തിയിരിക്കുന്നത്. പണിമുടക്ക് ഉണ്ടായാൽ, റൂട്ടർ പ്രദേശത്തെ എല്ലാ നഗരം, സ്‌കൂൾ, പ്രാദേശിക ബസുകൾ റദ്ദാക്കപ്പെടും.ഓസ്ലോയിലെയും മുൻ അക്കേർഷസ് മേഖലയിലെയും എല്ലാ ബസ്സുകളും സാധാരണ ബസ് ലൈനിന്റെ സേവനം ഇല്ലാതാകും.

യൂണിയനുകൾ പ്രതിനിധീകരിക്കുന്ന തൊഴിലാളികൾക്ക് 2.2 ശതമാനം വേതന വർദ്ധനവ് ലഭിക്കുമെന്നാണ് വാദം.