- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബാങ്ക് നിയമനങ്ങളിൽ പ്രാഥമിക സഹകരണസംഘം ജീവനക്കാർക്കുള്ള 50 ശതമാനം സംവരണം നിലനിർത്തണം; കേരളാ ബാങ്ക് കണ്ണൂർ റീജ്യനൽ ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തും
കണ്ണൂർ: കേരള ബാങ്ക് നിയമനങ്ങളിൽ പ്രാഥമിക സഹകരണസംഘം ജീവനക്കാർക്കുള്ള 50 ശതമാനം സംവരണം നിലനിർത്തുക, നിയമനങ്ങളിൽ മുഴുവൻ സഹകരണ സംഘം ജീവനക്കാരെയും പരിഗണിക്കുക, മറ്റ് സംഘങ്ങൾക്കുള്ള വായ്പാ വിതരണം മിതമായ നിരക്കിൽ തുടരുക, സൊസൈറ്റികൾക്ക് നൽകാനുള്ള ഡിവിഡന്റ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള കോഓപ്പറേറ്റീവ് വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 14ന് ധർണ സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരള ബാങ്കിന്റെ കണ്ണൂർ റീജീയണൽ ഓഫീസിന്റെ മുമ്പിൽ രാവിലെ 11നാണ് സമരം. സിഎംപി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സിഎ അജീർ ഉദ്ഘാടനം ചെയ്യും. സഹകരണ മേഖലയിൽ ത്രിതല സംവിധാനം നിലവിൽ വന്നത് മുതൽ സഹകരണ ബാങ്കുകളിലെ നിയമനങ്ങളിൽ പ്രാഥമിക സംഘം ജീവനക്കാർക്ക് 50 തശമാനം സംവരണം നൽകിയിരുന്നു. പിന്നീട് ജില്ല സഹകരണ ബാങ്കുകളിലെ നിയമനങ്ങൾ പിഎസ്‌സിക്ക് കൈമാറിയപ്പോഴും 50 ശതമാനം നിലനിർത്തി. എന്നാൽ കേരള ബാങ്കിൽ ലയിപ്പിച്ചപ്പോൾ സംവരണം 25 ശതമാനമായി കുറക്കുകയാണ് ചെയ്തത്. കൂടാതെ സംവരണം പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മാത്രമായി പരിമിധപ്പെടുത്തി.
കേരള ബാങ്കിന്റെ പ്രാഥമിക പ്രവർത്ത്നം ആരംഭിച്ചത് മുതൽ പുതുതായി പ്രവർത്തനം ആരംഭിച്ച സഹകരണ സംഘങ്ങൾക്ക് അംഗത്വവും നൽകുന്നില്ല. ഇതോടെ അടിയന്തിര ഘട്ടങ്ങളിൽ വായ്പപോലും ലഭിക്കുന്നില്ല. വാർത്ത സമ്മേളനത്തിൽ ഫെഡറഷൻ സംസ്ഥാന സെക്രട്ടറി എൻസി സുമോദ്, ജില്ലാ പ്രസിഡന്റ് കെ രവീന്ദ്രൻ, ജില്ലാ സെക്രട്ടറി വിഎൻ അഷ്റഫ് എന്നിവർ പങ്കെടുത്തു.