യർലന്റിൽ ഇനി വരാനിരിക്കുന്ന നാളുകൾ പണിമുടക്കിന്റേതെന്ന് സൂചന. മാർച്ച് ഏഴ് മുതൽ നഴ്‌സുമാർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഈ മാസം 14 മുതൽ ടെസ്‌കോ ജീവനക്കാരും സമരവുമായി ഇറങ്ങുമെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇത് കൂടാതെ സെക്കന്ററി ടീച്ചേഴ്‌സ് അസോസിയേഷനും സമര ഭീഷണി മുഴക്കി രംഗത്തുണ്ട്. ഇതോടെ അയർലന്റ് സമൂഹത്തിന് ഇനി വാരനിരിക്കുന്നത് സമരത്തിന്റെ നാളുകളാണെന്നാണ് സൂചന.

സ്റ്റാഫിങ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടും ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുമാണ് നഴ്‌സുമാർ സമരം നടത്തുന്നത്്.സമരത്തെ പിന്തുണച്ച് ഐഎൻഎംഒയിലെ ഭൂരിപക്ഷം നഴ്‌സുമാരും വോട്ടു ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സമരപ്രഖ്യാപനംസ്റ്റാഫിങ് പ്രതിസന്ധി, റിക്രൂട്ട്‌മെന്റ് തുടങ്ങിയവയുടെ കാര്യത്തിൽ എച്ച്എസ്ഇ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ഒന്നുംതന്നെ പര്യാപ്തമല്ലെന്ന് ഐഎൻഎംഒ വ്യക്തമാക്കി. 1,200 നഴ്‌സുമാരെ താൽക്കാലികമായി എടുക്കാം എന്നായിരുന്നു എച്ച്എസ്ഇ നിർദ്ദേശം.

ഏറെക്കാലമായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ കാര്യത്തിൽ കമ്പനി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു എന്നാരോപിച്ചാണ് ടെസ്‌കോ ജീവനക്കാർ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്‌കോ ജീവനക്കാർക്ക് 15% ശമ്പളം വെട്ടിക്കുറച്ചന്നും ജീവനക്കാരുടെ സംഘടനയായ മാൻഡേറ്റ് ആരോപിക്കുന്നു. സമരത്തിന്റെ ഭാഗമായി പെബ്രുവരി 14ന് ഒമ്പത് ടെസ്‌കോ സ്റ്റോറുകളും, 17ന് അഞ്ച് സ്റ്റോറുകളും അടച്ചിടും.

വിവിധ ആവശ്യങ്ങളുന്നയിച്ച് ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരാവാഹികളും പണിമുടക്കുൾപ്പെടെ യുള്ള പ്രതിഷേധവുമായി രംഗത്തിറങ്ങനാണ് സാധ്യതയെന്ന് റിപ്പോർ്ട്ടിൽ പറയുന്നു.