- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎൻഎംഒയും എച്ച്എസ്ഇയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി; നാളെ നടത്താനിരുന്ന അയർലന്റിലെ നഴ്സുമാരുടെ സമരം മാറ്റിവച്ചു
നഴ്‌സിങ് യൂണിയനും എച്ച്എസ്ഇയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്ന് നാളെ നടത്താനിരുന്ന നഴ്‌സുമാകുടെ സമരത്തിൽ നിന്ന് താത്കാലികമായി പിന്മാറുകയാണെന്ന് ഐഎൻഎംഒ അറിയിച്ചു. നഴ്‌സിങ് ജീവനക്കാർ, മിഡൈ്വവ്സ് എന്നീ ഗണത്തിലുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കു മെന്ന് വർക്ക് പ്ലെയ്സ് കമ്മീഷൻ നേഴ്‌സിങ് സംഘടനയ്ക്ക് ഉറപ്പു നൽകിയതായി ജനറൽ സെക്രട്ടറി വ്യക്തമാക്കി. 180 മില്യൺ യൂറോ ചെലവ് വരുന്ന നിർദേശങ്ങളാണ് നഴ്സുമാർക്കായി ് ഐഎൻഎ യുടെ നേതൃത്വത്തിൽ മുന്നോട്ട് വച്ചിരുന്നത്. വർക്ക് പ്ലെയ്സ് കമ്മീഷൻ നേഴ്‌സിങ് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരമാർഗങ്ങൾ ലഭിക്കുമെന്ന് ഉറപ്പായതാണ് സമരം പിൻവലിക്കാൻ കാരണം. രാജ്യത്തുടനീളമുള്ള 30,000 ത്തോളം ഐഎൻഎംഒ നഴ്‌സുമാരും, മിഡൈ്വവ്‌സും സമരം പിൻവലിച്ചതോടെ പ്രതിസന്ധിയിലാകുമെന്ന് വിചാരിച്ചിരുന്ന ആസുപത്രിയുടെ പ്രവർത്തനത്തെ പറ്റിയുള്ള ആശങ്കയൊഴിഞ്ഞു.
നഴ്‌സിങ് യൂണിയനും എച്ച്എസ്ഇയും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായതിനെ തുടർന്ന് നാളെ നടത്താനിരുന്ന നഴ്‌സുമാകുടെ സമരത്തിൽ നിന്ന് താത്കാലികമായി പിന്മാറുകയാണെന്ന് ഐഎൻഎംഒ അറിയിച്ചു.
നഴ്‌സിങ് ജീവനക്കാർ, മിഡൈ്വവ്സ് എന്നീ ഗണത്തിലുള്ള ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കു മെന്ന് വർക്ക് പ്ലെയ്സ് കമ്മീഷൻ നേഴ്‌സിങ് സംഘടനയ്ക്ക് ഉറപ്പു നൽകിയതായി ജനറൽ സെക്രട്ടറി വ്യക്തമാക്കി. 180 മില്യൺ യൂറോ ചെലവ് വരുന്ന നിർദേശങ്ങളാണ് നഴ്സുമാർക്കായി ് ഐഎൻഎ യുടെ നേതൃത്വത്തിൽ മുന്നോട്ട് വച്ചിരുന്നത്.
വർക്ക് പ്ലെയ്സ് കമ്മീഷൻ നേഴ്‌സിങ് പ്രശ്നത്തിൽ ഇടപെട്ട് പരിഹാരമാർഗങ്ങൾ ലഭിക്കുമെന്ന് ഉറപ്പായതാണ് സമരം പിൻവലിക്കാൻ കാരണം. രാജ്യത്തുടനീളമുള്ള 30,000 ത്തോളം ഐഎൻഎംഒ നഴ്‌സുമാരും, മിഡൈ്വവ്‌സും സമരം പിൻവലിച്ചതോടെ പ്രതിസന്ധിയിലാകുമെന്ന് വിചാരിച്ചിരുന്ന ആസുപത്രിയുടെ പ്രവർത്തനത്തെ പറ്റിയുള്ള ആശങ്കയൊഴിഞ്ഞു.