മൂന്ന് വർഷമായി തുടരുന്ന വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തണമെന്ന ആവശ്യം ഇതുവരെ തീരുമാനാമാകാത്തതിനെ തുടർന്ന് രാജ്യത്തെ സെന്റർലിങ്ക്, മെഡികെയർ, ചൈൽഡ് സപ്പോർട്ട് ജീവനക്കാർ ഇന്ന് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്രധാന തൊഴിലാളി യൂണിയനായ സിപിഎസ്യുവിന്റെ ആഭിമുഖ്യ്ത്തിലാണ് സമരം നടക്കുക.

ജോലിയും കുടുംബവും ഒരുമിച്ചു കൊണ്ടുപാകാനുള്ള അവസരങ്ങൾ സർക്കാർ ഇല്ലാതാക്കുന്നു വെന്നും, തൊഴിലവസരങ്ങളും ജീവനക്കാരുടെ അവകാശങ്ങളും വെട്ടിക്കുറയ്ക്കുകും, ശന്പളം മരവിപ്പിക്കുകയും ചെയ്യുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 1.30 മുതൽ രാത്ര 8.30 വരെ ജോലിക്ക് ഹാജരാകാതെയാണ് ജീവനക്കാർ പണിമുടക്കുന്നത്.

എന്നാൽ ഉപഭോക്താക്കൾക്ക് പെയ്‌മെന്റ് അടക്കാനുള്ള സേവനത്തിന് തടസ്സമുണ്ടാകില്ലെന്നും സർവ്വീസ് സെന്ററുകളിൽ സ്റ്റാഫുകൾ ഫോണുകളിൽ സേവനത്തിന് ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.