സെക്യുരിറ്റി സ്റ്റാഫുകൾ ഇന്നലെ പണിമുടക്കുമായി രംഗത്തിറങ്ങിയപ്പോൾ ഈഫൽ ടൗവർ അടഞ്ഞ് കിടന്നു. ഇതോടെ ഇന്നലെ ഗോപുരം കാണാനെത്തിയ നിരവധി സന്ദർശകർ നിരാശയോടെ മടങ്ങേണ്ടി വന്നു. ഗോപുരത്തിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്നും ഇത് അടക്കുന്നതിന് കാരണമാകുമെന്നുമുള്ള മുന്നറിയിപ്പ് നല്കിയാണ് തൊഴിലാളികൾ സമരത്തിന് ഇറങ്ങിയത്.

അടുത്തിടെ ടൗവറിലെ സെക്യൂരിറ്റി സ്റ്റാഫുകളില് മൂന്ന് പേർ അപകടത്തിൽപ്പെട്ടതും സമരത്തിന് പിന്നിലെ കാരണമാണ്. ടൗവറിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം ജോലി സമയത്തിന്റെ കാര്യത്തിലും വേതനകാര്യത്തിലും തീരുമാനം വേണമെന്നും ജീവനക്കാർ ആരോപിക്കുന്നുണ്ട്.

ടൗവർ അടഞ്ഞ് കിടക്കുന്നെങ്കിലും ഗാർഡനുകളും, പരിസരങ്ങളും തുറന്ന് കിടക്കുകയാണ്. പ്രതിവർഷം 6 മില്യൺ സന്ദർശകർ ഈഫൽ ഗോപുരം കാണാൻ എത്താറുണ്ട്. മുൻ വർഷങ്ങളിൽ ക്രിസ്തുമസ് ദിവസങ്ങളിൽ മാത്രം പ്രതിദിനം ഇരുപതിനായിരം ആളുകൾ ഈ ഗോപുരം സന്ദർശിച്ചിട്ടുണ്ട്.