ന്റാരിയോയിലെ 24 ഓളം പബ്ലിക് കോളേജുകൾ ഈ മാസം 16 ന് സമരം നടത്തുമെന്ന് പബ്ലിക് സർവ്വീസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചു. കോളേജ് എംപ്ലോയിർ കൗൺസിലുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരഭീഷണി രംഗത്തെത്തിയത്.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ മാനേജ്‌മെന്റ് വിസമ്മതിച്ചതിനെ തുടർന്ന് യൂണിയൻ പ്രതിഷേധം രേഖപ്പെടുത്തി മീറ്റിങിൽ നിന്ന് കഴിഞ്ഞ ദിവസം ഇറങ്ങിപ്പോയിരുന്നു. 12,000 ഓളം ജോലിക്കാർ ആണ് ഒന്റാരിയോ പബ്ലിക സർവ്വീസ് യൂണിയന്റെ കീഴിൽ ഇള്ളത്.