യൂറോപ്പിലുള്ള യാത്രക്കാരെ വലച്ച് എയർജിവനക്കാരുടെ പണിമുടക്ക് സമരം ദിനം പ്രതി വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ സമരം നടത്തിയതിന് പിന്നാലെ ഇപ്പോൾ ബർലിൻ എയർപോർട്ടിലെ ഗ്രൗണ്ട് ജീവനക്കാരാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ശമ്പളവർദ്ധനവ് ആവശ്യപ്പെട്ടാണ് ജീവനക്കാർ ഇന്ന് മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ബർലിനിലെ ടേഗൽ, സ്‌കോൾഫെൽഡ് എയർപോർട്ടുകൾ വഴിയുള്ള സർവ്വീസുകൾ താളം തെറ്റുമെന്ന് ഉറപ്പായി.കഴിഞ്ഞ വെള്ളിയാഴ്‌ച്ചയും ജീവനക്കാർ സമരവുമായി രംഗത്തെത്തിയതിനെ തുടർന്ന് 650 ഓളം വരുന്ന സർവ്വീസുകൾ താളം തെറ്റിയിരുന്നു.

ഫ്രബ്രുവരിയിലും ഗ്രൗണ്ട് ജീവനക്കാർ പ്രതിഷേധം അറിയിച്ച് സമരം നടത്തിയിരുന്നു. 2000 ത്തോളം വരുന്ന ജീവനക്കാർക്ക് ഉയർന്ന ശമ്പളം വേണമെന്നാണ് ജീവനക്കാരുടെ യൂണിയന്റെ പ്രധാനം ആവശ്യം.