- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ സമരത്തിന്: 14ന് നടത്തുന്ന രണ്ടു മണിക്കൂർ പണിമുടക്ക് സൂചനാ പണിമുടക്കെന്ന് യൂണിയൻ
ഡബ്ലിൻ: ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അനിയന്ത്രിതമായ തിരക്കിനെതിരേ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ സമരത്തിന്. 14ന് രണ്ടു മണിക്കൂർ പണിമുടക്ക് നടത്തിയാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ തിരക്കിനും അപരിമിതമായ സൗകര്യത്തിനും എതിരേ പ്രതികരിക്കുന്നത്. എമർജൻസി ഡിപ്പാർട്ട
ഡബ്ലിൻ: ആശുപത്രികളിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ അനിയന്ത്രിതമായ തിരക്കിനെതിരേ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാർ സമരത്തിന്. 14ന് രണ്ടു മണിക്കൂർ പണിമുടക്ക് നടത്തിയാണ് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ തിരക്കിനും അപരിമിതമായ സൗകര്യത്തിനും എതിരേ പ്രതികരിക്കുന്നത്.
എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാരുടെ പണിമുടക്ക് സാരമായി ബാധിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ് ഇന്നലെ രാത്രി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഡബ്ലിനിലെ ബോമോണ്ട് ആൻഡ് താലാട്ട് ആശുപത്രി, ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, വാട്ടർഫോർഡ് ഹോസ്പിറ്റൽ, കോർക്ക് മേഴ്‌സി ഹോസ്പിറ്റൽ, കാവൻ ഹോസ്പിറ്റൽ, തുള്ളമോർ ഹോസ്പിറ്റൽ എന്നിവയാണിവ.
എമർജൻസി ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സുമാരുടെ ജോലി ഭാരം കുറയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പണിമുടക്കുന്നത്. 14ന് നടത്തുന്നത് സൂചനാ പണിമുടക്കാണെന്നും ആവശ്യങ്ങൾ അംഗീകരിച്ചു നൽകിയില്ലെങ്കിൽ ജനുവരിയിൽ കൂടുതൽ സമരമുറകളിലേക്ക് യൂണിയൻ കടക്കുമെന്നും ഐഎൻഎംഒ അറിയിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ പണിമുടക്ക് എമർജൻസി ഡിപ്പാർട്ട്‌മെന്റുകളിൽ ട്രോളിയിൽ കഴിയുന്ന രോഗികളുടെ അവസ്ഥ പരിതാപകരമാക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം നഴ്‌സുമാരുടെ പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമങ്ങൾ എച്ച്എസ്ഇയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നഴ്‌സുമാരുടെ പണിമുടക്കാനുള്ള തീരുമാനം ദൗർഭാഗ്യകരമാണെന്നും ട്രോളി രോഗികളുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് നിലവിലുള്ളതെന്നും ആരോഗ്യമന്ത്രി ലിയോ വരാദ്ക്കർ അഭിപ്രായപ്പെട്ടു. കൂടുതൽ ഹോസ്പിറ്റൽ ബെഡ്ഡുകളും നഴ്‌സുമാരേയും ഉടൻ തന്നെ ആശുപത്രികളിൽ നിയമിക്കുമെന്നും രോഗികൾക്കുണ്ടാകുന്ന അസൗകര്യങ്ങൾ കണക്കിലെടുത്ത് നഴ്‌സുമാർ പണിമുടക്കിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്.