- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന് ശക്തി കുറയുന്നു; മാസങ്ങൾ പിന്നിട്ടതോടെ പണിമുടക്കുന്ന ജീവനക്കാരുടെ എണ്ണത്തിൽ ഇടിവ്; റെയിൽ വേ യൂണിയന്റെ സമരം ബാധിക്കുന്നത് നിരവധി യാത്രക്കാരെ
ഏപ്രിലിൽ ആരംഭിച്ച ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന്റെ ശക്തി കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നീളുന്ന ഇടവിട്ടുള്ള സമരം ഇന്നലെയും ഇന്നും വീണ്ടും എത്തിയതോടെ നിരവധി യാത്രക്കാർക്ക് ദുരിത ദിനങ്ങളാണ് സമ്മാനിച്ചത്. എന്നാൽ മാസങ്ങൾ നീളുന്ന സമരത്തിൽ നിന്നും നിരവധി പേർ കഴിഞ്ഞ ദിവസം വിട്ടുനിന്നതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്. .ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചുള്ള സമരമാണ് യൂണിയൻ മാസങ്ങളായി നടത്തിവരുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടത്തി വന്ന സമരത്തിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞതായാണ് സൂചന. എന്നാൽ രാജ്യമെമ്പാടുമുള്ള ട്രെയിൻ സർവ്വീസുകളെ സമരം കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.ടിഇആർ റിജിയൺ, ഇന്റർസെറ്റ് മെയ്ൻലൈൻ സർവ്വീസുകളെയാണ് സമരം ഏറെ ബാധിക്കുന്നത്. ടിജിവി ട്രെയിനുകളിൽ ചിലത് സർവ്വീസ് നടത്തുന്നുണ്ട്.
ഏപ്രിലിൽ ആരംഭിച്ച ഫ്രഞ്ച് റെയിൽവേ ജീവനക്കാരുടെ സമരത്തിന്റെ ശക്തി കുറയുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒന്നരമാസത്തിലേറെയായി നീളുന്ന ഇടവിട്ടുള്ള സമരം ഇന്നലെയും ഇന്നും വീണ്ടും എത്തിയതോടെ നിരവധി യാത്രക്കാർക്ക് ദുരിത ദിനങ്ങളാണ് സമ്മാനിച്ചത്. എന്നാൽ മാസങ്ങൾ നീളുന്ന സമരത്തിൽ നിന്നും നിരവധി പേർ കഴിഞ്ഞ ദിവസം വിട്ടുനിന്നതായും റിപ്പോർട്ട് പുറത്ത് വരുന്നുണ്ട്.
.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുൽ മാക്രോണിന്റെ തൊഴിൽ പരിഷ്‌കരണ നയങ്ങളിൽ പ്രതിഷേധിച്ചുള്ള സമരമാണ് യൂണിയൻ മാസങ്ങളായി നടത്തിവരുന്നത്. കഴിഞ്ഞ മാസങ്ങളിൽ നടത്തി വന്ന സമരത്തിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞതായാണ് സൂചന.
എന്നാൽ രാജ്യമെമ്പാടുമുള്ള ട്രെയിൻ സർവ്വീസുകളെ സമരം കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.ടിഇആർ റിജിയൺ, ഇന്റർസെറ്റ് മെയ്ൻലൈൻ സർവ്വീസുകളെയാണ് സമരം ഏറെ ബാധിക്കുന്നത്. ടിജിവി ട്രെയിനുകളിൽ ചിലത് സർവ്വീസ് നടത്തുന്നുണ്ട്.