- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങളുടെ വായ്മൂടിക്കെട്ടാനാവില്ല..സ്വാതന്ത്ര്യം ഞങ്ങൾ ഘോഷിക്കും; ഉറക്കം നടിക്കുന്നവരെ ഉണർത്തും; ദളിത് ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അയിത്ത ഗുണ്ടായിസത്തിനെതിരെ കൊച്ചിയിൽ ശക്തമായ പ്രതിഷേധം; അനാദരവ് കാട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്നും സർക്കാർ മാപ്പുപറയണമെന്നും കലാകാരന്മാരുടെ കൂട്ടായ്മ
കൊച്ചി: ദളിത് ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കാട്ടി എന്നാരോപിച്ച് കലാകാരന്മാരുടെ നേതൃത്വത്തിൽ ദർബാർഹാൾ മുറ്റത്ത് പ്രതിഷേധം സംഘടിപ്പിച്ചു.ആർഎൽവി കോളേജിലെ കലാവിദ്യാർത്ഥികൾ, കലാകക്ഷി, ഊരാളി തുടങ്ങിയ സംഘങ്ങളാണ് 'അശാന്തം- പൊതു/ദർശനം' എന്ന പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതീകാത്മമൃതദേഹവുമേന്തി വന്ന സംഘങ്ങൾ ദർബാർ ഹാളിന് മുന്നിൽ നിന്ന് പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഗാന്ധിസ്മാരകത്തെ വലംവച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം അയിത്താചരണത്തിലൂടെ കലാകാരന്മാരുടെ വായ്മൂടി കെട്ടാനാവില്ലെന്നും സർക്കാർ ഈ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പാവപ്പെട്ടവന്റെ സർക്കാരെന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ അശാന്തനോട് കാട്ടിയ അനാദരവിന്റെ പേരിൽ മാപ്പ് പറയണമെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. അശാന്തനോട് കാട്ടിയ അനീതിക്കെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഇന്നലെ അശാന
കൊച്ചി: ദളിത് ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അയിത്തം കാട്ടി എന്നാരോപിച്ച് കലാകാരന്മാരുടെ നേതൃത്വത്തിൽ ദർബാർഹാൾ മുറ്റത്ത് പ്രതിഷേധം സംഘടിപ്പിച്ചു.ആർഎൽവി കോളേജിലെ കലാവിദ്യാർത്ഥികൾ, കലാകക്ഷി, ഊരാളി തുടങ്ങിയ സംഘങ്ങളാണ് 'അശാന്തം- പൊതു/ദർശനം' എന്ന പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതീകാത്മമൃതദേഹവുമേന്തി വന്ന സംഘങ്ങൾ ദർബാർ ഹാളിന് മുന്നിൽ നിന്ന് പ്രതിഷേധം ആരംഭിച്ചു. തുടർന്ന് ഗാന്ധിസ്മാരകത്തെ വലംവച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം അയിത്താചരണത്തിലൂടെ കലാകാരന്മാരുടെ വായ്മൂടി കെട്ടാനാവില്ലെന്നും സർക്കാർ ഈ ഫാസിസ്റ്റ് ശക്തികൾക്കെതിരെ ശബ്ദിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. പാവപ്പെട്ടവന്റെ സർക്കാരെന്ന് അവകാശപ്പെടുന്ന ഇടതുസർക്കാർ അശാന്തനോട് കാട്ടിയ അനാദരവിന്റെ പേരിൽ മാപ്പ് പറയണമെന്നും മൃതദേഹത്തോട് അനാദരവ് കാട്ടിയവർക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
അശാന്തനോട് കാട്ടിയ അനീതിക്കെതിരെ സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഇന്നലെ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോഴായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയത് .സമീപമുള്ള ശിവക്ഷേത്രത്തിന്റെ കിഴക്കേ കവാടത്തിലായതിനാൽ ക്ഷേത്രാചാര പ്രകാരം മൃദേഹം പൊതുദർശനത്തിനു വയ്ക്കാൻ പാടില്ലെന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ വാശിപിടിച്ചതോടെയാണ് പ്രശനങ്ങൾ തുടങ്ങിയത്.
കേരള ലളിതകലാ അക്കാദമി അവാർഡുകൾ ഉൾപ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയ അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നതിനെ ചൊല്ലി തർക്കം. എറണാകുളം ശിവക്ഷേത്രത്തിനു മുന്നിലൂടെ മൃതദേഹം കൊണ്ടുപോകുന്നത് ക്ഷേത്രാചാരങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രഭാരവാഹികൾ രംഗത്തെത്തിയതാണ് തർക്കത്തിനിടയാക്കിയത്. തുടർന്ന് മറ്റൊരു വഴിയിലൂടെ മൃതദേഹം ദർബാർ ഹാളിലെത്തിക്കുകയായിരുന്നു.
ലളിത കലാ അക്കാദമിയുടെ ഔദ്യോഗിക തീരുമാന പ്രകാരമാണ് മൃതദേഹം അക്കാദമി പൊതുദർശനത്തിന് വെയ്ക്കാൻ തീരുമാനിച്ചത്. വിവരം എല്ലാവരേയും അറിയിക്കുകയും ചെയ്തു. ഇവിടെ പൊതുദർശനത്തിന് വയ്ക്കുന്ന വിവരം കാണിച്ച് ദർബാർ ഹാളിനു മുന്നിൽ ബാനർ സ്ഥാപിച്ചു.
എന്നാൽ മൃതദേഹം എത്തിക്കുന്നതിന് ഒരു മണിക്കൂർ മുൻപാണ് പ്രതിഷേധവുമായി ക്ഷേത്രം ഭാരവാഹികൾ എത്തിയത്. ആരുടെ മൃതദേഹം ആണെങ്കിലും ഗേറ്റിനകത്ത് കയറ്റിയാൽ കത്തിക്കുമെന്നും ദർബാർ ഹാൾ രാജവിന്റെതായിരുന്നതിനാൽ അവിടെ അപ്പോൾ എങ്ങനെ എന്ത് നടക്കണമെന്ന് അമ്പലം തീരുമാനിക്കുമെന്നും പറഞ്ഞായിരുന്നു
എന്നാൽ, നിശ്ചയിച്ച പോലെ ദർബാർ ഹാളിൽ പൊതുദർശനം നടത്തുമെന്ന നിലപാടിൽ അശാന്തന്റെ സുഹൃത്തുക്കളായ കലാകാരന്മാർ ഉറച്ചുനിന്നു. ഇതോടെ ഒരു സംഘം മുദ്രാവാക്യം വിളികളുമായെത്തി, ദർബാർ ഹാളിൽ അശാന്തന് ആദരാഞ്ജലികൾ അർപ്പിച്ച് ഒരുക്കിയിരുന്ന ഫ്ളക്സുകൾ കീറിക്കളയുകയായിരുന്നു.
ക്ഷേത്രം ഭാരവാഹികളും പൊതുദർശനത്തിനായി എത്തിയവരും തമ്മിൽ വാക്കേറ്റമായതോടെ പൊലീസ് സ്ഥലത്തെത്തി. ഒടുവിൽ അസി കമ്മീഷണറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മൃതദേഹം പിൻവരാന്തയിലേക്ക് മാറ്റാനാണ് നിർദ്ദേശമുണ്ടായത്.ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ രണ്ടിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അശാന്തന്റെ അന്ത്യം.
എറണാകുളം ഇടപ്പള്ളിയിൽ കർഷക തൊഴിലാളികളുടെ മകനായി ജനിച്ച അശാന്തന്റെ യഥാർത്ഥ പേര് മഹേഷ് എന്നായിരുന്നു. ചിത്രകലാ ജീവിതം തുടങ്ങിയതോടെ, ആ ജീവിതത്തിന്റെ ശീർഷകം എന്ന നിലയ്ക്കാണ് അദ്ദേഹം അശാന്തൻ എന്ന പേര് സ്വീകരിച്ചത്.
ആചാരങ്ങൾക്ക് വിരുദ്ധമായതിനാൽ ക്ഷേത്രത്തിന് മുന്നിൽ മൃതദേഹം വയ്ക്കുന്നതിനെ മാത്രമാണ് എതിർത്തതെന്നാണ് ഭാരവാഹികൾ നൽകുന്ന വിശദീകരണം. മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്നും ഭാരവാഹികൾ പറയുന്നു.