- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
അന്തരീക്ഷ താപനില താഴും; ശക്തമായ കാറ്റു വീശും; പൊടിയുടെ ശല്യം കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കും; വാഹനവുമായി പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക
ദോഹ: രാജ്യത്ത് ശക്തമായ കാറ്റുവീശാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. രണ്ടു ദിവസമായി തുടരുന്ന കൂടിയ ചൂട് കുറയുമെങ്കിലും മണിക്കൂറിൽ 31.5 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലനിൽക്കുന്ന മോശം കാലാവസ്ഥയ്ക്ക് ഇത് അല്പം ശമനം ലഭിക്കും. രണ്ടു ദിവസമായി കടുത്ത ചൂടും ഹ്യൂമിഡിറ്റി
ദോഹ: രാജ്യത്ത് ശക്തമായ കാറ്റുവീശാൻ സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്. രണ്ടു ദിവസമായി തുടരുന്ന കൂടിയ ചൂട് കുറയുമെങ്കിലും മണിക്കൂറിൽ 31.5 കിലോമീറ്റർ വേഗത്തിൽ കാറ്റുവീശുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ നിലനിൽക്കുന്ന മോശം കാലാവസ്ഥയ്ക്ക് ഇത് അല്പം ശമനം ലഭിക്കും. രണ്ടു ദിവസമായി കടുത്ത ചൂടും ഹ്യൂമിഡിറ്റിയും പകലിനെ ദുസ്സഹമാക്കുകയായിരുന്നു. ഇന്ന് വീശുന്ന കാറ്റിന് ചില മേഖലകളിൽ മണിക്കൂറിൽ 46 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എന്നാൽ രാത്രിയാകുന്നതോടെ കാറ്റിന്റെ വേഗത കുറയും.
ശക്തമായ തോതിൽ കാറ്റു വീശുന്നത് പൊടിയുടെ ശല്യം രൂക്ഷമാക്കാൻ ഇടയാക്കും. അതുകൊണ്ടു തന്നെ കാഴ്ചയ്ക്ക് മങ്ങലേൽക്കാനും സാധ്യതയുണ്ട്. വാഹനവുമായി പുറത്തിറങ്ങുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് മെറ്റ് ഓഫീസ് മുന്നറിയിപ്പ്. 38 ഡിഗ്രി മുതൽ 43 ഡിഗ്രി വരെയാണ് ഇന്നത്തെ താപനില പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാൾ കുറഞ്ഞ താപനിലയാണിത്. ദോഹയിൽ കൂടിയ താപനില 43 ഡിഗ്രിയും കുറഞ്ഞ താപനില 33 ഡിഗ്രിയുമായിരിക്കും രേഖപ്പെടുത്തുക.
തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ