- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്റിനിൽ ശക്തമായ കാറ്റിന് സാധ്യത; തീരദേശത്തുള്ളവർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം; പരക്കെ മഴയും പെയ്തേക്കാം
മനാമ: ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ആകാശം മേഘാവൃതമായതിനെ തുടർന്ന് പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശത്തുള്ളവർക്ക് മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. കടൽത്തിര ഇൻഷോറിൽ ഒരടി മുതൽ മൂന്നടി വരെ ഉയരത്തിൽ പൊങ്ങാം. ഓഫ്‌ഷോറിൽ മൂന്നു മുതൽ ആറടി വരെ ഉയരത്തിൽ പൊങ്ങും. അതി
മനാമ: ശക്തമായ കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ആകാശം മേഘാവൃതമായതിനെ തുടർന്ന് പരക്കെ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശത്തുള്ളവർക്ക് മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്.
കടൽത്തിര ഇൻഷോറിൽ ഒരടി മുതൽ മൂന്നടി വരെ ഉയരത്തിൽ പൊങ്ങാം. ഓഫ്‌ഷോറിൽ മൂന്നു മുതൽ ആറടി വരെ ഉയരത്തിൽ പൊങ്ങും. അതിനാൽ തീരപ്രദേശത്ത് താമസിക്കുന്നവരും ബീച്ചിലെത്തുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്.
കാറ്റിന്റെ ശക്തി വളരെപ്പെട്ടെന്ന് വർദ്ധിക്കുമെന്നതിനാൽ നാശനഷ്ടങ്ങളുണ്ടാകാം. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ചിലയിടങ്ങളിൽ പത്തു മുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റു വീശും. എന്നാലിത് ചിലപ്പോൾ 17 മുതൽ 22 വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ ഉദ്യോഗസ്ഥർ പറയുന്നത്.
Next Story