ദോഹ: തണുപ്പുകാലം കഴിഞ്ഞ് ഖത്തർ ചൂടിലേക്കു നീങ്ങുന്നതിന്റെ സൂചനയായി ഇന്ന് മുതൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകും. ഇതിന്റെ ഭാഗമായി ഇന്ന് രാത്രി മുതൽ പൊടിക്കാറ്റിനു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പൊടിയുടെ അകമ്പടിയോടെയാണു കാറ്റെത്തുക എന്നതിനാൽ ദൂരക്കാഴ്ചയെയും ബാധിക്കും. ശക്തമായ തിരയിളക്കത്തിനു സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ കാറ്റു തുടരാം. പകൽ താപനില 30 മുതൽ 32 വരെയും രാത്രി താപനില 19 മുതൽ 22 വരെയുമാകാം.