ദോഹ: രാജ്യത്ത അടുത്ത ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത. അൽബവാരി എന്നറിയപ്പെടുന്ന പ്രതിഫാസം ശക്തമാകുന്നതോടെ വടക്കുപടിഞ്ഞാറൻ കാറ്റിന് വരും ദിവസങ്ങളിൽ ശക്തികൂടുമെന്നാണ് കാലവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ പൊടിയോട് കൂടിയ കാറ്റ് ആഞ്ഞുവീശുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 18 മുതൽ 30 നോട്ട് വരെ വേഗത്തിൽ അടിക്കുന്ന കാറ്റ് ചില സമയങ്ങളിൽ 35-45 നോട്ട് വരെ ശക്തിപ്രാപിക്കും. പകലാണ് പ്രധാനമായും കാറ്റ് ശക്തമാവുക.

അടുത്ത വാരാന്ത്യം വരെ ഈ അവസ്?ഥ തുടരുമെന്നും ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ കാറ്റിന് വേഗത കൂടുമെന്നും കാലാവസ്?ഥാ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പകൽ സമയത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്നും വീശുന്ന കാറ്റ് 18 മുതൽ 30 വരെ നോട്ടിക്കൽ മൈലിനും 35 മുതൽ 45 വരെ നോട്ടിക്കൽ മൈലിനും ഇടയിൽ വേഗതയിലായിരിക്കും കാറ്റടിക്കുകയെന്നും
ഇക്കാരണത്താൽ തന്നെ എട്ട് മുതൽ 12 അടിവരെ ഉയരത്തിൽ കടലിൽ തിരമാലയടിക്കാൻ സാധ്യതയുണ്ടെന്നും ശക്തിയേറിയ കാറ്റ് കാരണം അന്തരീക്ഷം പൊടിപടലം നിറഞ്ഞ് കാഴ്ച പരിധി രണ്ട് കിലോമീറ്ററിനും താഴെ വരുമെന്നും നിരീക്ഷകർ വ്യക്തമാക്കുന്നു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂണിനോടനുബന്ധിച്ചും മഴക്കാലത്തോടനുബന്ധിച്ചുമാണ് ഗൾഫ് മേഖലകളിൽ അൽ ബവാരിഹ് പ്രതിഭാസം കണ്ടുവരുന്നത്. ശക്തിയേറി കാറ്റ് എന്നാണ്
അൽ ബവാരിഹ് എന്ന അറബി പദത്തിെന്റ നേർക്കുള്ള അർഥം. നാൽപത് ദിവസത്തെ കാറ്റ് എന്നും അറിയപ്പെടുന്ന അൽ ബവാരിഹിനെ 13 ദിവസങ്ങളുള്ള മൂന്ന് ഘട്ടമാക്കിയാണ് ശാസ്ത്രകാരന്മാർ തിരിച്ചിരിക്കുന്നത്.

ജൂൺ ആദ്യവാരം മുതൽ ജൂലൈ പകുതി വരെയാണ് ഇത് നിലനിൽക്കുക. അന്തരീക്ഷത്തിലെ താപനില ഇക്കാലയളവിൽ കടുത്തതാകും. രാജ്യത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാറ്റിെന്റ ശക്തിയാൽ അന്തരീക്ഷം പൊടിപടലം നിറഞ്ഞുനിൽക്കുമെന്നും കാഴ്ച പരിധി ചില സമയങ്ങളിൽ ഒരു കിലോമീറ്ററിലും കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.