- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോതുയരും; ശക്തമായ കാറ്റും മങ്ങിയ കാഴ്ചയും വാഹനമോടിക്കുന്നത് ദുഷ്ക്കരമാക്കും; ആഴ്ചാവസാനം കാലാവസ്ഥാ മുന്നറിയിപ്പ്
ദുബായ്: അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്നതിനാൽ വാഹനമോടിക്കുമ്പോൾ കാഴ്ച മങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ്. കൂടാതെ ശക്തമായ കാറ്റു വീശുമെന്നതിനാൽ പൊടിയുടെ ശല്യവും രൂക്ഷമാകുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ആൻഡ് സീസ്‌മോളജി (എൻസിഎംഎസ്) അറിയിച്ചു. ആഴ്ചാവസാനം ഈർപ്പത്തിന്റെ തോത് താരതമ്യേന കൂടുതലായി അനുഭവ
ദുബായ്: അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് ഉയരുമെന്നതിനാൽ വാഹനമോടിക്കുമ്പോൾ കാഴ്ച മങ്ങാൻ സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പ്. കൂടാതെ ശക്തമായ കാറ്റു വീശുമെന്നതിനാൽ പൊടിയുടെ ശല്യവും രൂക്ഷമാകുമെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി ആൻഡ് സീസ്‌മോളജി (എൻസിഎംഎസ്) അറിയിച്ചു.
ആഴ്ചാവസാനം ഈർപ്പത്തിന്റെ തോത് താരതമ്യേന കൂടുതലായി അനുഭവപ്പെടും. മണിക്കൂറിൽ 42 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്നതിനാൽ അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് 90 ശതമാനം എന്ന തോതിൽ ഉയരുമെന്നും പറയുന്നു. രാത്രി കാലങ്ങളിലായിരിക്കും ഈർപ്പത്തിന്റെ തോത് ഏറെ ഉയരുക. ഒമാൻ കടൽ, അറേബ്യൻ ഗൾഫ് എന്നിവ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
പൊടിക്കാറ്റും അന്തരീക്ഷ ഈർപ്പവുമെല്ലാം പകൽ സമയത്തും രാത്രി കാലങ്ങളിലും കാഴ്ചയ്ക്ക് മങ്ങലേല്പിക്കുമെന്നതിനാൽ വാഹനമോടിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടും. വാഹനവുമായി നിരത്തിറങ്ങുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.