ന്ദർശകർക്ക് അതിശയമായി 20 വർഷം പഴക്കമുള്ള നായയുടെ ശവശരീരം. ജോർജിയയിലെ കാടിനുള്ളിലെ മരത്തിനുള്ളിൽ കുടുങ്ങിയ നിലയിൽ മരംവെട്ടുകാരാണ് 1980 ലാണ് സ്റ്റക്കി എന്ന് പേരിട്ടിരിക്കുന്ന നായയുടെ ശരീരം മരംവെട്ടുകാർ കണ്ടെത്തുന്നത്. ഓക്കു മരം മുറിച്ച് കഷ്ണങ്ങൾ ആക്കുന്നതിനിടെയ്ക്കാണ് മരത്തിന്റെ മുകളിലെ ഭാഗത്ത് ഉള്ളിലായി കുടുങ്ങിക്കിടക്കുന്ന നായയുടെ ശരീരം ശ്രദ്ധയിൽപ്പെടുന്നത്.

20 വർഷങ്ങൾക്കു മുമ്പ് മരപ്പട്ടിയെയോ മറ്റോ പിന്തുടരുന്നതിനിടയിൽ മരത്തിനുള്ളിൽ അകപ്പെട്ടു പോയതാകമെന്നാണ് പറയുന്നത്. മരത്തിനുള്ളിൽ ഉണ്ടായ വായു സഞ്ചാരം കാരണമാകും നായയുടെ ശരീരം അഴുകാത്തതും ശരീരം ഭക്ഷിക്കുന്നതിൽ നിന്നും ജീവികളെ അകറ്റി നിർത്തിയതെന്നും ജോർജിയ മ്യൂസിയം അധികൃതർ പറയുന്നു.

വലിയ പൊത്തുള്ള മരത്തിനുള്ളിൽ വരണ്ട അവസ്ഥയായിരിക്കുമെന്നും കൂടാതെ ഓക്കു മരത്തിൽ ഉണ്ടാകുന്ന ടാനിക് ആസിഡ് എന്ന ദ്രാവകം നായയുടെ തൊലി ഉണങ്ങി കട്ടിയുള്ളതാകാൻ സഹായിച്ചിരിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.



മരത്തെ മില്ലിലെക്കു അയയ്ക്കുന്നതിനു പകരം മരംവെട്ടുകാർ അതിനെ ജോർജിയയിലെ വേക്രോസ്സിലെ ട്രീ മ്യൂസിയത്തിലെക്കു സംഭാവന ചെയ്തു. മരത്തിനിടയിൽപ്പെട്ട പട്ടിയുടെ മമ്മിയാണ് ഇപ്പോൾ ട്രീ മ്യൂസിയത്തിലെ സന്ദർശകരുടെ മുഖ്യ ആകർഷണം. 2002-ൽ നടന്ന പേരിടൽ മത്സരത്തിൽ നിന്നുമാണ് സ്റ്റക്കീ എന്ന പേരു കണ്ടെത്തിയത്.

നായയുടെ ശരീരം കണ്ടെത്തുമ്പോൾ തന്നെ അതിനു 20 വർഷത്തോളം പഴക്കം ഉണ്ടായിരുന്നു എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്തായാലും സ്റ്റക്കിയുടെ ശരീരം നല്ല പോലെ സൂക്ഷിക്കപ്പെട്ടെന്നും ഇപ്പോഴും അത് നല്ല അവസ്ഥയിൽ തന്നെയാണെന്നും ഫോറസ്റ്റ് വേൾഡ് അധികൃതർ പറഞ്ഞു.