- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലപീഡകരെത്തേടിയുള്ള യാത്രയിൽ ഇക്കുറി ഇന്ത്യൻ വിദ്യാർത്ഥി; 12-കാരിയ തേടിപ്പോയ പ്രാജു പ്രസാദ് പൊട്ടിക്കരഞ്ഞ് കാലുപിടിച്ചെങ്കിലും പൊലീസ് കൊണ്ടുപോയി
ബാലപീഡകർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടീഷ് പൊലീസിന്റെ വലയിൽ ഏറ്റവുമൊടുവിൽ വീണത് 24-കാരനായ ഇന്ത്യൻ വിദ്യാർത്ഥി. കുട്ടികളെ വലയിലാക്കുന്ന സംഘത്തിനെതിരെ പ്രവർത്തിക്കുന്ന ഗാർഡിയൻസ് ഓഫ് ദ നോർത്തിന്റെ വലയിലാണ് പ്രാജു പ്രസാദ് കുടുങ്ങിയത്. 12-കാരിയെ ലൈംഗികബന്ധത്തിനായി കാണാനെത്തിയ പ്രാജുവിനെ ഇവർ കുടുക്കുകയായിരുന്നു. കാലുപിടിച്ച് കരഞ്ഞെങ്കിലും പ്രാജുവിനെ പൊലീസ് കൊണ്ടുപോയി. ടൈൻ ആൻഡ് വാട്ടറിലെ നോർത്ത് ഫീൽഡിൽനിന്നാണ് പ്രാജുവിന്റെ വരവ്. 12-കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രാജു, അവളെകാണുന്നതിനുവേണ്ടിയാണെത്തിയത്. തുടർച്ചയായി പെൺകുട്ടിക്ക് സന്ദേശമയച്ച പ്രാജു, നോർത്ത്ഷീൽഡ്‌സ് മെട്രോ സ്‌റ്റേഷനിൽ കൂടിക്കാഴ്ചയും നിശ്ചയിച്ചു. എന്നാൽ, പെൺകുട്ടിക്കല്ല, ബാലപീഡകർക്കെതിരെ പ്രവർത്തിക്കുന്ന ഗാർഡിയൻസ് ഓഫ് ദ നോർത്ത് എന്ന സംഘടനയ്ക്കാണ് സന്ദേശങ്ങളയച്ചിരുന്നതെന്ന് പ്രാജു മനസ്സിലാക്കിയില്ല. പറഞ്ഞതനുസരിച്ച് മെട്രോ സ്‌റ്റേഷനിലെത്തിയ പ്രാജുവിനെ സംഘടനാ പ്രവർത്തകർ കൈയോട
ബാലപീഡകർക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകുന്ന ബ്രിട്ടീഷ് പൊലീസിന്റെ വലയിൽ ഏറ്റവുമൊടുവിൽ വീണത് 24-കാരനായ ഇന്ത്യൻ വിദ്യാർത്ഥി. കുട്ടികളെ വലയിലാക്കുന്ന സംഘത്തിനെതിരെ പ്രവർത്തിക്കുന്ന ഗാർഡിയൻസ് ഓഫ് ദ നോർത്തിന്റെ വലയിലാണ് പ്രാജു പ്രസാദ് കുടുങ്ങിയത്. 12-കാരിയെ ലൈംഗികബന്ധത്തിനായി കാണാനെത്തിയ പ്രാജുവിനെ ഇവർ കുടുക്കുകയായിരുന്നു. കാലുപിടിച്ച് കരഞ്ഞെങ്കിലും പ്രാജുവിനെ പൊലീസ് കൊണ്ടുപോയി.
ടൈൻ ആൻഡ് വാട്ടറിലെ നോർത്ത് ഫീൽഡിൽനിന്നാണ് പ്രാജുവിന്റെ വരവ്. 12-കാരിയായ സ്‌കൂൾ വിദ്യാർത്ഥിനിയുമായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പ്രാജു, അവളെകാണുന്നതിനുവേണ്ടിയാണെത്തിയത്. തുടർച്ചയായി പെൺകുട്ടിക്ക് സന്ദേശമയച്ച പ്രാജു, നോർത്ത്ഷീൽഡ്‌സ് മെട്രോ സ്‌റ്റേഷനിൽ കൂടിക്കാഴ്ചയും നിശ്ചയിച്ചു.
എന്നാൽ, പെൺകുട്ടിക്കല്ല, ബാലപീഡകർക്കെതിരെ പ്രവർത്തിക്കുന്ന ഗാർഡിയൻസ് ഓഫ് ദ നോർത്ത് എന്ന സംഘടനയ്ക്കാണ് സന്ദേശങ്ങളയച്ചിരുന്നതെന്ന് പ്രാജു മനസ്സിലാക്കിയില്ല. പറഞ്ഞതനുസരിച്ച് മെട്രോ സ്‌റ്റേഷനിലെത്തിയ പ്രാജുവിനെ സംഘടനാ പ്രവർത്തകർ കൈയോടെ പിടികൂടി. അപ്പോഴാണ് ഇയാൾ സംഘത്തിലുള്ളവരുടെ കാലിൽവീണ് മാപ്പിരന്നത്. എന്നാൽ, അവർ പ്രാജുവിനെ പൊലീസിന് കൈമാറി.
ദുരുദ്ദേശത്തോടെയാണ് താൻ പെൺകുട്ടിയെ കാണാനെത്തിയതെന്ന് പൊലീസിനോട് ഇയാൾ സമ്മതിച്ചു. കോടതി പ്രാജുവിനെ ഒമ്പതുമാസത്തെ നല്ലനടപ്പിന് ശിക്ഷിച്ചു. 140 പൗണ്ട് പിഴയും വിധിച്ച കോടതി, അഞ്ചുവർഷത്തേക്ക് സെക്‌സ് ഒഫൻഡേഴ്‌സ് രജിസ്റ്ററിൽ ഒപ്പിടണമെന്നും ഉത്തരവിട്ടു.
തനിക്കും പെൺകുട്ടിക്കുമായി ഒരു ഹോട്ടൽ റൂം ബുക്ക് ചെയ്യാൻ പ്രാജു ശ്രമിച്ചിരുന്നു. എന്നാൽ, പ്രായപൂർത്തിയായ യുവാവിനും പെൺകുട്ടിക്കുമായി മുറിനൽകാൻ ഹോട്ടലുകാർ തയ്യാറായില്ല. അതുകൊണ്ടാണ് മെട്രോ സ്‌റ്റേഷനിൽ കാണാമെന്ന് പ്രാജു നിർദേശിച്ചത്. തന്റെ ഇംഗിതങ്ങളും പെൺകുട്ടിക്കുള്ള സന്ദേശങ്ങളിൽ പ്രാജു വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സംഘടന പൊലീസിനെ വിവരമറിയിച്ച് മെട്രോ സ്‌റ്റേഷനിൽ കാത്തിരുന്നത്.