- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് സ്‌കൂൾ കുട്ടികൾ തമ്മിലുള്ള തർക്കത്തിൽ ഒരാളുടെ അച്ഛൻ ഇടപെട്ടു; കലികയറിയ രണ്ടാമൻ കൂട്ടുകാരന്റെ അച്ഛനെ വെടിവെച്ചുകൊന്നു; ലണ്ടനിൽ 14-കാരൻ അറസ്റ്റിൽ
അമേരിക്കൻ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ തോക്കെടുക്കുന്നത് പതിവ് സംഭവമാണ്. ബ്രിട്ടനിലും തോക്ക് സംസ്‌കാരം വരികയാണോ? ബ്ലാക്ക്‌ബേണിൽ 14-കാരന്റെ വെടിയേറ്റ് സഹപാഠിയുടെ പിതാവ് കൊല്ലപ്പെട്ടു. ലങ്കാഷയറിലെ ഒസ്‌വാൾഡ്‌വിസിൽ സ്ട്രീറ്റിലാണ് സംഭവം. നെഞ്ചിന് വെടിയേറ്റ 32-കാരനായ ലീ ഹോൾട്ടിനെ റോയൽ ബ്ലാക്ക്‌ബേൺ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്‌കൂൾ തന്റെ മകനും മറ്റൊരു കുട്ടിയുമായുള്ള വഴക്കിൽ ഇടപെട്ടതാണ് ലീയുടെ ജീവൻ തന്നെ ഇല്ലാതാക്കിയത്. കലികയറിയ 14-കാരൻ, തന്റെ വീട്ടിലെത്തിയ ലീയെ അച്ഛന്റെ തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. അയൽക്കാർ തടഞ്ഞുവെച്ച വിദ്യാർത്ഥിയെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു. താനും കൂട്ടുകാരനുമായി ഏറെക്കാലമായുള്ള തർക്കത്തിൽ ലീ ഇടപെട്ടതാണ് വെടിവെക്കാൻ കാരണമെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. ലീയും മകനും കൂടി പ്രശ്‌നം പരിഹരിക്കാൻ ചെന്നതാണ്. രാത്രി എട്ടരയോടെയാണ് ലീക്ക് വെടിയേറ്റത്. പൂന്തോട്ട ബിസിനസ് നടത്തുന്നയാളാണ് വെടിവെച്ച വിദ്യാർത്ഥിയുടെ അച്ഛൻ. ഇയാൾ നായാട്ടിനായി കരുതിയ
അമേരിക്കൻ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ തോക്കെടുക്കുന്നത് പതിവ് സംഭവമാണ്. ബ്രിട്ടനിലും തോക്ക് സംസ്‌കാരം വരികയാണോ? ബ്ലാക്ക്‌ബേണിൽ 14-കാരന്റെ വെടിയേറ്റ് സഹപാഠിയുടെ പിതാവ് കൊല്ലപ്പെട്ടു. ലങ്കാഷയറിലെ ഒസ്‌വാൾഡ്‌വിസിൽ സ്ട്രീറ്റിലാണ് സംഭവം. നെഞ്ചിന് വെടിയേറ്റ 32-കാരനായ ലീ ഹോൾട്ടിനെ റോയൽ ബ്ലാക്ക്‌ബേൺ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌കൂൾ തന്റെ മകനും മറ്റൊരു കുട്ടിയുമായുള്ള വഴക്കിൽ ഇടപെട്ടതാണ് ലീയുടെ ജീവൻ തന്നെ ഇല്ലാതാക്കിയത്. കലികയറിയ 14-കാരൻ, തന്റെ വീട്ടിലെത്തിയ ലീയെ അച്ഛന്റെ തോക്കുപയോഗിച്ച് വെടിവെക്കുകയായിരുന്നു. അയൽക്കാർ തടഞ്ഞുവെച്ച വിദ്യാർത്ഥിയെ പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്തു. താനും കൂട്ടുകാരനുമായി ഏറെക്കാലമായുള്ള തർക്കത്തിൽ ലീ ഇടപെട്ടതാണ് വെടിവെക്കാൻ കാരണമെന്ന് വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു.
ലീയും മകനും കൂടി പ്രശ്‌നം പരിഹരിക്കാൻ ചെന്നതാണ്. രാത്രി എട്ടരയോടെയാണ് ലീക്ക് വെടിയേറ്റത്. പൂന്തോട്ട ബിസിനസ് നടത്തുന്നയാളാണ് വെടിവെച്ച വിദ്യാർത്ഥിയുടെ അച്ഛൻ. ഇയാൾ നായാട്ടിനായി കരുതിയിരുന്ന തോക്കാണ് വെടിവെക്കാൻ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ തർക്കത്തിന് ഒരാളുടെ ജീവൻ തന്നെ ഇല്ലാതായത് പ്രദേശവാസികളെയാകെ നടുക്കി.
ഒരീച്ചയെപ്പോലും നോവിക്കാത്ത സ്‌നേഹധനനായ വ്യക്തിയായിരുന്നു ലീയെന്ന് അയൽവാസികൾ പറഞ്ഞു. വളരെ സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന കുടുംബമായിരുന്നു അവരുടേത്. അവർക്ക് ഇത്തരത്തിലൊരു ദുര്യോഗം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു.