- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
എബോള ഭീതി: ആഫ്രിക്കൻ രാജ്യം സന്ദർശിച്ചെത്തിയ പെൺകുട്ടിക്ക് സ്‌കൂളിൽ വിലക്ക്
ന്യൂഹാവൻ: ആഫ്രിക്കൻ രാജ്യം സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടിക്ക് സ്‌കൂളിൽ വിലക്ക്. എബോള പടരുമെന്ന ആശങ്കയെത്തുടർന്ന് പെൺകുട്ടിക്ക് സ്‌കൂളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പിതാവ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. ഒക്ടോബർ രണ്ടു മുതൽ 13 വരെയാണ് ന്യൂഹാവനിലെ ഇക്കിയോലുവ ഒപ്പയെമി എന്ന മൂന്നാം ഗ്രേഡുകാരി കുടുംബസമേത
ന്യൂഹാവൻ: ആഫ്രിക്കൻ രാജ്യം സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ പെൺകുട്ടിക്ക് സ്‌കൂളിൽ വിലക്ക്. എബോള പടരുമെന്ന ആശങ്കയെത്തുടർന്ന് പെൺകുട്ടിക്ക് സ്‌കൂളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് പിതാവ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു.
ഒക്ടോബർ രണ്ടു മുതൽ 13 വരെയാണ് ന്യൂഹാവനിലെ ഇക്കിയോലുവ ഒപ്പയെമി എന്ന മൂന്നാം ഗ്രേഡുകാരി കുടുംബസമേതം നൈജീരിയ സന്ദർശിച്ചത്. സന്ദർശനം കഴിഞ്ഞ് മിൽഫോർഡിലുള്ള മെഡോസൈഡ് എലിമെന്ററി സ്‌കൂളിൽ തിരിച്ചെത്തിയപ്പോൾ കുട്ടിയെ സ്‌കൂളിൽ വിലക്കുകയായിരുന്നു. എബോള വൈറസ് കുട്ടിയെ ബാധിച്ചിട്ടുണ്ടോയെന്ന ഭയത്താൽ നവംബർ മൂന്നു വരെ സ്‌കൂളിൽ ഹാജരാകേണ്ടെന്ന് സ്‌കൂൾ അധികൃതർ അറിയിക്കുകയായിരുന്നു.
എന്നാൽ കുട്ടിയെ ഇത്തരത്തിൽ വീട്ടിലിരുത്തേണ്ട ആവശ്യമില്ലെന്നും നൈജീരിയയെ എബോള വിമുക്തമാക്കി പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കുന്നു. എബോള ബാധിതർ ആരുമായും കുട്ടി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും കുട്ടി പൂർണ ആരോഗ്യവതിയാണെന്നുമാണ് പിതാവ് പറയുന്നത്. 52 ആഫ്രിക്കൻ രാജ്യങ്ങളിൽ മൂന്നെണ്ണം മാത്രമാണ് എബോള ബാധിത പ്രദേശങ്ങളായിട്ടുള്ളത്. എന്നുവച്ച് ഈ ഭൂഖണ്ഡത്തിൽ എങ്ങും യാത്ര പാടില്ലെന്ന മനോഭാവം മാറ്റേണ്ടതാണെന്നും പിതാവ് വ്യക്തമാക്കുന്നു.
അതേസമയം സ്‌കൂളിലെ ടീച്ചർമാരുടേയും മറ്റു കുട്ടികളുടെ രക്ഷിതാക്കളുടേയും ആശങ്കയെത്തുടർന്നാണ് കുട്ടിക്ക് വിലക്ക് ഏർപ്പെടുത്തിയെന്ന് സ്‌കൂൾ അധികൃതർ പറയുന്നു. അതേസമയം കുട്ടിക്ക് ദിവസേന പാഠങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് സ്‌കൂൾ ഒരു ട്യൂട്ടറെ വീട്ടിലേക്ക് അയയ്ക്കുന്നുണ്ടെന്നും സ്‌കൂൾ വ്യക്തമാക്കി.
സ്‌കൂളിന്റെ നിലപാടിനെ പിന്തുണച്ചു കൊണ്ട് ഒരു കൂട്ടം രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. സ്‌കൂളിന്റെ നടപടി തങ്ങൾ അംഗീകരിക്കുന്നുവെന്നും എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പു തന്നെ ഇത്തരത്തിൽ നടപടികൾ എടുക്കുന്നതാണ് അഭികാമ്യമെന്നുമാണ് ചില രക്ഷിതാക്കളുടെ നിലപാട്.