- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥിനി സ്‌കൂൾ കെട്ടിടത്തിൽ നിന്നു ചാടി ജീവനൊടുക്കി; എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ഹർഷിത ആത്മഹത്യ ചെയ്തത് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദത്തിലെന്ന് സൂചന
കോഴിക്കോട്: സ്‌കൂളിലെ ഹോസ്റ്റലിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടി മരിച്ചു. എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹർഷിതയാണ് (17) മരിച്ചത്. കള്ളന്തോട് എം.ഇ.എസ് ഹോസ്റ്റലിൽ വച്ചാണ് സംഭവം. മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി ചാടിയിരുന്നത്. മണാശേരി സ്വദേശി മെഹറൂഫിന്റെ മകളാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു. സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്നു ഹർഷിതയെന്നും ഡെങ്കിപ്പനി ബാധിച്ചതിനാൽ 15 ദിവസം ചികിത്സയിലായിരുന്ന ഹർഷിതയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നും അതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്.
കോഴിക്കോട്: സ്‌കൂളിലെ ഹോസ്റ്റലിന്റെ മുകളിൽ നിന്നും താഴേക്ക് ചാടിയ പെൺകുട്ടി മരിച്ചു. എം.ഇ.എസ് രാജാ റെസിഡൻഷ്യൽ സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹർഷിതയാണ് (17) മരിച്ചത്.
കള്ളന്തോട് എം.ഇ.എസ് ഹോസ്റ്റലിൽ വച്ചാണ് സംഭവം. മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി ചാടിയിരുന്നത്. മണാശേരി സ്വദേശി മെഹറൂഫിന്റെ മകളാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിലായിരുന്നു.
സ്‌കൂളിലെ മികച്ച വിദ്യാർത്ഥിനിയായിരുന്നു ഹർഷിതയെന്നും ഡെങ്കിപ്പനി ബാധിച്ചതിനാൽ 15 ദിവസം ചികിത്സയിലായിരുന്ന ഹർഷിതയ്ക്ക് പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നും അതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നുമാണ് റിപ്പോർട്ട്.
Next Story