അഞ്ചൽ: ആറ്റിങ്ങലിൽ ബൈക്കും ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. അഞ്ചൽ നെടിയറ ശോഭനമന്ദിരത്തിൽ പ്രസന്നൻ സുധ ദമ്പതികളുടെ മകൻ മുകേഷ് (19) ആണ് മരിച്ചത്. ആറ്റിങ്ങലിലെ ബദ്ധുവീട്ടിൽ നിന്നും ഐ .ടി.എ യ്ക്ക് ഒന്നാം വർഷം പഠിക്കുകയായിരിന്നു മുകേഷ്. ഇന്നലെ രാവിലെ 9.30നാണ് കോളേജിലേക്ക് പോയ മുകേഷ് മരണപ്പെട്ടത്.

ആറ്റിങ്ങൽ കവലിയൂരിൽ സുഹൃത്തിനോടപ്പം ബൈക്കിൽ പിൻസീറ്റിലിരുന്ന് കോളേജിലേക്ക് പോകവെയാണ് അപകടം ഉണ്ടായത്. ബൈക്കും ബസ്സും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മുകേഷ് തെറിച്ച് ബസ്സിന്റെ അടിയിൽ വീണതിനെ തുടർന്ന് ബസ്സിന്റെ പിൻചക്രം കയറി സംഭവസ്ഥലത്ത് തന്നെ മരണം സംഭവിക്കുകയായിരുന്നു.

ബൈക്കോടിച്ച യുവാവിനെ കുറിച്ച് അറിയില്ല എന്ന് മുകേഷിന്റെ ബന്ധുക്കൾ പറഞ്ഞു. കല്ലമ്പലം പൊലീസ് കേസെടുത്തു. തിരുവനന്തുപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന്‌ശേഷം മൃതുദേഹം പൊലീസ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരംനടത്തി. മഹേഷ്, ചിപ്പി എന്നീവരാണ് സഹോദരങ്ങൾ