- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കുളത്തിൽ കാൽവഴുതി വീണ് വിദ്യാർത്ഥി മരിച്ചു
കോട്ടയം: കുളത്തിൽ കുളിക്കുന്നതിനിടെ ചെളിയിൽ താഴ്ന്നുപോയ സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാൽ വഴുതിവീണു വിദ്യാർത്ഥി മരിച്ചു. കറുകച്ചാൽ പച്ചിലമാക്കൽ ആറ്റുകുഴിയിൽ ജയചന്ദ്രന്റെ മകൻ അരവിന്ദ് (19) ആണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.
കൂട്ടുകാരുമൊത്ത് പ്ലാച്ചിക്കൽ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു അരവിന്ദ്. കുളിക്കുന്നതിനിടെ സുഹൃത്തുക്കളിൽ ഒരാൾ ചെളിയിൽ താഴ്ന്നു. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അരവിന്ദ് കാൽ വഴുതി കുളത്തിൽ വീഴുകയായിരുന്നു. മറ്റുള്ളവർ ബഹളം കൂട്ടി സമീപവാസികൾ എത്തിയപ്പോഴേയ്ക്കും അരവിന്ദ് മരിച്ചിരുന്നു.
വിവരമറിഞ്ഞ് കറുകച്ചാൽ പൊലീസും പാമ്പാടി ഫയർഫോഴ്സും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വിമലയാണ് അരവിന്ദിന്റെ മാതാവ്. സഹോദരി: അർച്ചന.
മറുനാടന് മലയാളി ബ്യൂറോ