- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
വംശീയാധിക്ഷേപത്തിന് ഇരയായ സിക്കുകാരൻ വിദ്യാർത്ഥിക്ക് 45,000 ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി
ഓക്ക്‌ലാൻഡ്: ഇന്ത്യൻ വംശജരായ തൊഴിലുടമയിൽ നിന്ന് വംശീയാധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന സിക്കുകാരൻ വിദ്യാർത്ഥിക്ക് 45,000 ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂസിലാൻഡിലെ ഒരു മനുഷ്യാവകാശ ട്രിബ്യൂണൽ വിധിച്ചു. ഓക്ക്‌ലാൻഡിലെ മൗണ്ട് റോസ്‌കിലിലുള്ള സ്‌കോർപിയോൺ ലിക്വറിൽ ജോലി ചെയ്യവേ തനിക്ക് വംശീയാധിക്ഷേപവും തുടർന്ന് ശാരീരിക പീഡനവും ഏൽക്കേണ്ടി വന്‍
ഓക്ക്‌ലാൻഡ്: ഇന്ത്യൻ വംശജരായ തൊഴിലുടമയിൽ നിന്ന് വംശീയാധിക്ഷേപം ഏറ്റുവാങ്ങേണ്ടി വന്ന സിക്കുകാരൻ വിദ്യാർത്ഥിക്ക് 45,000 ഡോളർ നഷ്ടപരിഹാരം നൽകാൻ ന്യൂസിലാൻഡിലെ ഒരു മനുഷ്യാവകാശ ട്രിബ്യൂണൽ വിധിച്ചു.
ഓക്ക്‌ലാൻഡിലെ മൗണ്ട് റോസ്‌കിലിലുള്ള സ്‌കോർപിയോൺ ലിക്വറിൽ ജോലി ചെയ്യവേ തനിക്ക് വംശീയാധിക്ഷേപവും തുടർന്ന് ശാരീരിക പീഡനവും ഏൽക്കേണ്ടി വന്നതായി സത്‌നം സിങ് എന്ന വിദ്യാർത്ഥി ഹ്യൂമൻ റൈറ്റ്‌സ് ട്രിബ്യൂണലിൽ പരാതിപ്പെടുകയായിരുന്നു. സ്റ്റുഡന്റ് വിസയിൽ ന്യൂസിലാൻഡിലെത്തിയ സത്‌നം സിങ് 2012 ജനുവരിയിലാണ് ഈ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലിക്കായി കയറിയത്. രണ്ടു മാസമേ ഇവിടെ ജോലി ചെയ്തുള്ളൂവെന്നും ഇക്കാലയളവിൽ തനിക്ക് തൊഴിലുടമകളുടെ പക്കൽ നിന്ന് ഏറെ അവഹേളനമാണ് ഏൽക്കേണ്ടി വന്നതെന്ന് സത്‌നം സിങ് വെളിപ്പെടുത്തി.
തൊഴിലുടമകളായ ഷേൻ സിങ്, അയാളുടെ അമ്മ രാജ് ദേവി എന്നിവർ ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. നഷ്ടപരിഹാരമായി 45,000 ഡോളറിനു പുറമേ കേസ് നടത്തിയതിലേക്കുള്ള ചെലവായി 3,750 ഡോളർ കൂടി വിദ്യാർത്ഥിക്ക് ലഭിക്കും. മറ്റുള്ളവരെ അവഹേളിക്കുന്ന തരത്തിൽ കമന്റുകൾ നടത്തുന്നിൽ നിന്നും ഷേൻ സിംഗിനെ കോടതി വിലക്കിയിട്ടുമുണ്ട്.