- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചലിൽ പടക്കം പൊട്ടിതെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്; പടക്കത്തിന്റെ ഉറവിടം കണ്ടെത്താൻ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി
കൊല്ലം: അഞ്ചൽ ഏരൂരിൽ ഏണ്ണപ്പനതോട്ടത്തിൽ പടക്കം പൊട്ടിതെറിച്ച് വിദ്യാർത്ഥിയുടെ കാൽപാദത്തിന് ഗുരുതര പരുക്ക് പറ്റി. ഏരൂർ സ്വദേശി മുനിറിനാണ് പരുക്കേറ്റത്. ബന്ധുക്കൾക്ക് ഒപ്പം ഏണ്ണപ്പനതോട്ടം കാണാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് മുനീർ.
വലതുകാലിന് ഗുരുതര പരുക്ക് പറ്റിയ മുനീർ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പന്നിയെ ഒടിക്കാൻ കുഴിച്ചിട്ടിരുന്ന പടക്കമാണ് പൊട്ടിതെറിച്ചതെന്ന് സംശയിക്കുന്നു. പടക്കം എങ്ങനെ വന്നു എന്ന് കണ്ടെത്താനായി പൊലീസും വവനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന തുടങ്ങി. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം ഉണ്ടായത്.
ന്യൂസ് ഡെസ്ക്
Next Story