- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനി പ്രതിരോധവുമായി ദേശീയ ആരോഗ്യ ദൗത്യവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സും; ജില്ലയിലുടനീളം പ്രതിരോധപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സും സംയുക്തമായി ജില്ലയിൽ ശുചീകരണ പ്രവർത്തനം നടത്തും. പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് എസ്‌പിസി കേഡറ്റ്സുമാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലയിലും ദേശീയ ആരോഗ്യ ദൗത്യവും എസ്‌പിസിയും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങളും റാലികളും സംഘടിപ്പിക്കും. എസ്‌പിസി കേഡറ്റ്സുകളുള്ള എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി ഉറവിട നശീകരണത്തെക്കുറിച്ചും പകർച്ചവ്യാധി വ്യാപിക്കുന്നതിനെക്കുറിച്ചും എസ്‌പിസി വിദ്യാർത്ഥികൾക്ക് വിദഗ്ധ പരിശീലകരെകൊണ്ട് ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. വിദ്യാർത്ഥികൾ വീടുകളിലെത്തി പകർച്ചപ്പനിയെ സംബന്ധിച്ച നോട്ടീസ് വിതരണം ചെയ്യുകയും ഉറവിടങ്ങൾ കണ്ടെത്തി ഉടമസ്ഥരെ അവബോധരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ
തിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യവും സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സും സംയുക്തമായി ജില്ലയിൽ ശുചീകരണ പ്രവർത്തനം നടത്തും. പനി വ്യാപിക്കുന്ന സാഹചര്യത്തിലാണ് എസ്‌പിസി കേഡറ്റ്സുമാരെ കൂടി പങ്കെടുപ്പിച്ചുകൊണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. എല്ലാ ജില്ലയിലും ദേശീയ ആരോഗ്യ ദൗത്യവും എസ്‌പിസിയും സംയുക്തമായി പ്രതിരോധ പ്രവർത്തനങ്ങളും റാലികളും സംഘടിപ്പിക്കും.
എസ്‌പിസി കേഡറ്റ്സുകളുള്ള എല്ലാ സ്‌കൂളുകളിലും ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കുവാനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. ജില്ലയിലെ വിവിധ സ്‌കൂളുകളിലായി ഉറവിട നശീകരണത്തെക്കുറിച്ചും പകർച്ചവ്യാധി വ്യാപിക്കുന്നതിനെക്കുറിച്ചും എസ്‌പിസി വിദ്യാർത്ഥികൾക്ക് വിദഗ്ധ പരിശീലകരെകൊണ്ട് ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. വിദ്യാർത്ഥികൾ വീടുകളിലെത്തി പകർച്ചപ്പനിയെ സംബന്ധിച്ച നോട്ടീസ് വിതരണം ചെയ്യുകയും ഉറവിടങ്ങൾ കണ്ടെത്തി ഉടമസ്ഥരെ അവബോധരാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
ഇതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജെ. സ്വപ്നകുമാരിയുടെ നേതൃത്വത്തിൽ അഴൂർ ഗവ. ഹയർ സെക്കന്ററി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ശുചീകരണ പ്രവർത്തനം നടത്തി. സ്‌കൂളിലെ എൺപത്തിയെട്ടോളം വരുന്ന എസ് പി സി വിദ്യാർത്ഥികളാണ് പകർച്ച വ്യാധി പ്രതിരോധ ന ത്തിനു മുന്നിട്ടിറങ്ങിയത്. സ്‌കൂൾ പരിസരത്തെ 1500 വീടുകളിലാണ് ഉറവിടനശീകരണ പ്രവർത്തനവും നോട്ടീസ് വിതരണവും നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും ഊർജ്ജിത പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഹെഡ്‌മിസട്രസ് ഗിരിജ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും എസ്‌പിസി വിഭാഗത്തിന്റെയുംനേതൃത്വത്തിൽ എസ്‌പി.സി കേഡറ്റുകൾക്ക് സെമിനാറുകളും ബോധവൽക്ക രണ ക്ലാസുകളും സംഘടിപ്പിക്കും. ശുചീകരണ പ്രവർത്തനത്തിൽ പിറ്റിഎ പ്രസിഡന്റ് വിനോദ്, പൊലീസ് കോൺസ്റ്റബിൾമാരായ വിജയൻ, മല്ലിക, സ്‌കൂൾ സ്റ്റാഫ് രാജേശ്വരി, ബീന തുടങ്ങിയവർ പങ്കെടുത്തു.