യൂണിവേഴ്‌സിറ്റി ഫീസ് വർധനയ്‌ക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ തെരുവിലിറങ്ങി. മെൽബൺ ക്രൗൺ കാസിനോയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധവുമായി നൂറോളം പേർ തെരുവിലേക്ക് ഇറങ്ങിയത്.യൂണിവേഴ്‌സിറ്റി ഫീസുകളുടെ വർധിച്ചു വരുന്ന ഉയർച്ചക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

പ്രതിഷേധക്കാർക്ക് നേരെ പൊലീസ് പെപ്പർ സ്‌പ്രേ പ്രയോഗം നടത്തി വിരട്ടിയോടിച്ചു. ട്രഷറർ മോറിസോൺ ബഡ്ജറ്റ് പ്രസംഗത്തിനെത്തുമെന്ന സൂചനയെത്തുടർന്നാണ് പ്രതിഷേധക്കാർ അണി നിരന്നത്.

രാവിലെ മുതൽ റോഡിലും സമീപത്തുമായി പ്രതിഷേധക്കാർ അണി നിരന്നിരുന്നു. മന്ത്രാലയത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മുദ്രാവാക്യങ്ങളുമേന്തിയ പ്ലക്കാർഡുകൾ ഉപയോഗിച്ചായിരുന്നു പ്രതിഷേധം. യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളും രക്ഷിതാക്കളും സമരത്തിൽ പങ്കെടുത്തു.

100ഓളം പേർ സമരത്തിൽ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും യൂണിവേഴ്‌സിറ്റി ഫീസ് വർധനയ്‌ക്കെതിരെ സമരം നടത്തുമെന്നും സൂചനയുണ്ട്.