- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള പോരാട്ടത്തെ ശക്തിപ്പെടുത്തുക; വിദ്യാർത്ഥി സംഗമം 23-ന് എറണാകുളത്ത്
കൊച്ചി: വിദ്യാഭ്യാസത്തെ രക്ഷിക്കുക, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക,മതേതരത്വം സംരക്ഷിക്കുക, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കുകതുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജനുവരി 23-ന് എറണാകുളം വഞ്ചിസ്‌ക്വയറിൽ നടക്കുന്ന വിദ്യാർത്ഥി സംഗമവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായിനടന്നു വരുന്ന ദ്വി മാസപ്രചാരണത്തിന്റെ ഭാഗമായി എ.ഐ.ഡി.എസ്.ഒ.ജില്ലാക്കമ്മിയുടെ ആഭിമുഖ്യത്തിൽ എച്ച്.എം ടി.,ആലുവ,കുസാറ്റ്,പുത്തൻകാവ്,മഹാരാജാസ് കോളജ്, മുളന്തുരുത്തി എന്നീ സമീപദേശങ്ങളിലും വാഹന പ്രചാരണംസംഘടിപ്പിച്ചു. പ്രചാരണത്തിന്റെ സമാപനം കുറിച്ചു കൊണ്ട് മുളന്തുരുത്തിപള്ളിത്താഴത്ത് നടന്ന യോഗം എ.ഐ.ഡി.എസ്.ഒ.സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി നിലീനമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അകിൽ മുരളി, ജില്ലാ ഭാരവാഹികളായ ആനന്ദ് എസ്‌ലാൽ, നിള മോഹൻ കുമാർ, അനന്ദു കൃഷ്ണൻകുട്ടി, ആഷ്‌ന തമ്പി , നിക്‌സിൻ സജി തോമസ്തുടങ്ങിയവർ പ്രസംഗിച്ചു.
കൊച്ചി: വിദ്യാഭ്യാസത്തെ രക്ഷിക്കുക, ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക,മതേതരത്വം സംരക്ഷിക്കുക, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ മഹത്വം വീണ്ടെടുക്കുകതുടങ്ങിയ മുദ്രവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ജനുവരി 23-ന് എറണാകുളം വഞ്ചിസ്‌ക്വയറിൽ നടക്കുന്ന വിദ്യാർത്ഥി സംഗമവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായിനടന്നു വരുന്ന ദ്വി മാസപ്രചാരണത്തിന്റെ ഭാഗമായി എ.ഐ.ഡി.എസ്.ഒ.ജില്ലാക്കമ്മിയുടെ ആഭിമുഖ്യത്തിൽ എച്ച്.എം ടി.,ആലുവ,കുസാറ്റ്,പുത്തൻകാവ്,മഹാരാജാസ് കോളജ്, മുളന്തുരുത്തി എന്നീ സമീപദേശങ്ങളിലും വാഹന പ്രചാരണംസംഘടിപ്പിച്ചു.
പ്രചാരണത്തിന്റെ സമാപനം കുറിച്ചു കൊണ്ട് മുളന്തുരുത്തിപള്ളിത്താഴത്ത് നടന്ന യോഗം എ.ഐ.ഡി.എസ്.ഒ.സംസ്ഥാന സെക്രട്ടറി പി.കെ.പ്രഭാഷ്ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി നിലീനമോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അകിൽ മുരളി, ജില്ലാ ഭാരവാഹികളായ ആനന്ദ് എസ്‌ലാൽ, നിള മോഹൻ കുമാർ, അനന്ദു കൃഷ്ണൻകുട്ടി, ആഷ്‌ന തമ്പി , നിക്‌സിൻ സജി തോമസ്തുടങ്ങിയവർ പ്രസംഗിച്ചു.