- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളിടെക്നിക്ക് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി
കണ്ണൂർ: തോട്ടട പോളിടെക്നിക്കൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട്നടുവണ്ണൂർ സ്വദേശി അശ്വന്തിനെയാണ് ഇന്ന് രാവിലെ ഹോസ്റ്റലിനടുത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്. എടക്കാട് പൊലിസ് ഇൻക്വസ്റ്റ് നടത്തി.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതിനു ശേഷം കഴിഞ്ഞ മാസമാണ് പോളിടെക്നിക്ക് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ
Next Story