സ്റ്റുഡന്റ് വിസായിലെത്തി വിധിക്ക് മുന്നിൽ നെഞ്ചുനിവർത്തി പോരാടുന്ന ചെറുപ്പക്കാരുടെ അതിജീവനത്തിന്റെ കഥ സുഡന്റ് വിസ എന്ന ഷോർട് ഫിലിമിന്റെ റിലീസ് ചടങ്ങുകൾ കൗൺസിൽ ഓഫ്ഇന്ത്യ സൊസൈറ്റി ഓഫ് എഡ്മണ്ടനിൽ വെച്ച് നടത്തപ്പെട്ടു. എഡ്മണ്ടൻ MLAഡെന്നിസ് വൂളാർഡിന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ചടങ്ങിൽ മുഖ്യാതിഥികളായി ടോം ഈപ്പൻ, രാജമ്മാൾ റാം, ജോർജ് ചെറിയാൻ, ജെസ്റ്റീനകുന്നത്ത്, Dr. P. V. ബൈജു എന്നിവരും സന്നിഹിതരായിരുന്നു.

മരണമില്ലാത്ത ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ച് അകാലത്തിൽ കാലയവനികക്കുള്ളിൽ മറഞ്ഞപ്രിയ സുഹൃത്ത് പാണ്ഡ്യനോടുള്ള അനുസ്മരണ സൂചകമായി മൗനാചരണംനടത്തിയ ശേഷമായിരുന്നു പരിപാടികൾ ആരംഭിച്ചത്. വിശിഷ്ടാധിഥികളുടെആശംസകളോടൊപ്പം ചടങ്ങിന് മോടി കൂട്ടിയ കലാപരിപാടികൾ അവതരിപ്പിച്ചഎല്ലാവരും പ്രത്യേകം പ്രശംസകളർഹിക്കുന്നു.

പിന്നീട് ഹ്രസ്വചിത്രത്തിന്റെസംവിധായകൻ സജയ് സെബാസ്റ്റ്യൻ തന്റെ ചിത്രീകരണാ നുഭവങ്ങൾ പങ്കുവെച്ചു.ചിത്രത്തിൽ സഹകരിച്ചവരോടുള്ള നന്ദി പ്രകാശിപ്പിച്ച ശേഷം സ്റ്റുഡന്റ് വിസനിറഞ്ഞ സദസിനു മുൻപിൽ പ്രദർശിപ്പിച്ചു. കരഘോഷങ്ങളോടെ ആസ്വദിച്ച കാണികളിൽ പലരും പിന്നീട് നേരിട്ടെത്തി സംവിധായകനെ അനുമോദിച്ചു. നിതിൻ നാരായണയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾ സമാപിച്ചു.

റിലീസ് ചെയ്ത ഒരാഴ്ചക്കുള്ളിൽ വളരെ നല്ല അഭിപ്രായമാണ് സ്റ്റുഡന്റ് വിസകണ്ടവരിൽ നിന്നും ലഭിച്ചതെന്ന് അണിയറ പ്രവർത്തകർസാക്ഷ്യപ്പെടുത്തുന്നു. ആകഥാപാത്രങ്ങളിൽ തങ്ങളെ തന്നെയാണ് കണ്ടതെന്നും ചിലർ പറഞ്ഞതായിസംവിധായകൻ പറയുന്നു.