- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്ങോട്ടും ഇങ്ങോട്ടും തിരിയാതെയുള്ള പഠനത്തിന്റെ ദിനങ്ങൾ കഴിഞ്ഞു; ബ്രിട്ടനിൽ ഏറ്റവും ബുദ്ധിയുള്ള സുന്ദരികളും സുന്ദരന്മാരും തുണി വരെ ഉരിഞ്ഞ് തെരുവിൽ; കേബ്രിഡ്ജിലെ കുട്ടികളുടെ സ്വാതന്ത്ര്യാഘോഷം തുടങ്ങി
പരീക്ഷകൾ അവസാനിച്ചതോടെ കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ അവധിക്കാല ആഘോഷത്തിന് തുടക്കം കുറിച്ചു.മദ്യപിച്ച് മദോന്മത്തരായിട്ടാണ് നിരവധി കുട്ടികൾ തുണിയുരിഞ്ഞ് തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ സാധിക്കാതെയുള്ള പഠനത്തിന്റെ ദിനങ്ങൾക്ക് വിരാമമായത് അവർ ശരിക്കും ആഘോഷിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള സുന്ദരന്മാരും സുന്ദരികളും ഉടുവസ്ത്രം വരെ ഉരിഞ്ഞ് സ്ട്രീറ്റുകളിൽ തിമിർക്കുകയായിരുന്നു. അക്ഷരാർത്ഥത്തിൽ കേംബ്രിഡ്ജിലെ കുട്ടികളുടെ സ്വാതന്ത്ര്യ ദിനാഘോഷം തന്നെയായിരുന്നു അത്. ഇതോടനുബന്ധിച്ച് ട്രിനിറ്റി കോളജ്, ക്ലാറെ കോളജ്, ജീസസ്‌കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ആഘോഷവുമായി തെരുവിലേക്കിറങ്ങിയത്. പലരും ഉയർന്ന ഹീലുകളുള്ള ചെരുപ്പുകളിട്ട്, മിന്നുന്ന ഗൗണുകൾ ധരിച്ചായിരുന്നു ആഘോഷത്തിന് കൊഴുപ്പേകിയിരുന്നത്. ഇത്തരത്തിൽ പരീക്ഷാക്കാലത്തിന് വിരാമമിട്ട് കൊണ്ട് വിദ്യാർത്ഥികൾ ആഘോഷത്തോടെ ഒത്ത് ചേരുന്ന ചടങ
പരീക്ഷകൾ അവസാനിച്ചതോടെ കേബ്രിഡ്ജ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ അവധിക്കാല ആഘോഷത്തിന് തുടക്കം കുറിച്ചു.മദ്യപിച്ച് മദോന്മത്തരായിട്ടാണ് നിരവധി കുട്ടികൾ തുണിയുരിഞ്ഞ് തെരുവുകളിലേക്കിറങ്ങിയിരിക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും തിരിയാൻ സാധിക്കാതെയുള്ള പഠനത്തിന്റെ ദിനങ്ങൾക്ക് വിരാമമായത് അവർ ശരിക്കും ആഘോഷിക്കുകയായിരുന്നു. ഇതോടനുബന്ധിച്ച് ബ്രിട്ടനിലെ ഏറ്റവും ബുദ്ധിയുള്ള സുന്ദരന്മാരും സുന്ദരികളും ഉടുവസ്ത്രം വരെ ഉരിഞ്ഞ് സ്ട്രീറ്റുകളിൽ തിമിർക്കുകയായിരുന്നു. അക്ഷരാർത്ഥത്തിൽ കേംബ്രിഡ്ജിലെ കുട്ടികളുടെ സ്വാതന്ത്ര്യ ദിനാഘോഷം തന്നെയായിരുന്നു അത്.
ഇതോടനുബന്ധിച്ച് ട്രിനിറ്റി കോളജ്, ക്ലാറെ കോളജ്, ജീസസ്‌കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ആഘോഷവുമായി തെരുവിലേക്കിറങ്ങിയത്. പലരും ഉയർന്ന ഹീലുകളുള്ള ചെരുപ്പുകളിട്ട്, മിന്നുന്ന ഗൗണുകൾ ധരിച്ചായിരുന്നു ആഘോഷത്തിന് കൊഴുപ്പേകിയിരുന്നത്. ഇത്തരത്തിൽ പരീക്ഷാക്കാലത്തിന് വിരാമമിട്ട് കൊണ്ട് വിദ്യാർത്ഥികൾ ആഘോഷത്തോടെ ഒത്ത് ചേരുന്ന ചടങ്ങ് വർഷം തോറും യൂണിവേഴ്‌സിറ്റിയിലെ കോളജുകളിൽ നടത്താറുണ്ട്. ഇപ്രാവശ്യത്തെ ആഘോഷത്തിമർപ്പുകൾ പതിവിലും ഗംഭീരമായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇതിലൂടെ വിദ്യാർത്ഥികൾക്ക് പഠനഭാരത്തിൽ നിന്നും വിമുക്തി നേടാനും അൽപം റിലാക്‌സ് ചെയ്യാനും അവസരം ലഭിക്കുന്നു. ഇതോടനുബന്ധിച്ച് മൂന്ന് കോളജുകളിലും ആഡംബര രീതിയിലുള്ള പാർട്ടികളാണ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചിരുന്നത്. 32 നോബൽ പ്രൈസ് ജേതാക്കൾ പഠിച്ചതിന്റെ പ്രൗഢിയുള്ളതും കേബ്രിഡ്ജിന് കീഴിലെ ഏറ്റവും വലിയ കോളജുമാണ് ട്രിനിറ്റി. ഇവിടുത്തെ വാർഷിക സമ്മർ പാർട്ടികൾ പേര് കേട്ടതാണ്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെരുവുകളിലൂടെ ലഹരിയുടെ ചിറകുകളിലേറി നടന്ന് നീങ്ങാറുണ്ട്. നിരവധി പേർ ലഹരിയിൽ ഒരടി മുന്നോട്ട് നീങ്ങാനാവാതെ ഉടുതുണിയില്ലാതെ റോഡിൽ വരെ വീണ് കിടക്കാറുമുണ്ട്. ഇന്നലെയും ഇത്തരം നിരവധി കാഴ്ചകൾ അരങ്ങേറിയിരുന്നു.
ഈ വർഷം ഏതാണ്ട് 1800 അണ്ടർ ഗ്രാജ്വേറ്റുകളാണ് ബാൾ ഗൗണുകളിലും ടുക്‌സെഡോസിലും എൻഡ്‌ടേം പാർട്ടിക്കെത്തിയിരുന്നത്. രാവിലെ ആറ് മണിക്ക് നടക്കുന്ന സോൾഡ് ഔട്ട് ബാൾ എന്നത് കേബ്രിഡ്ജ് സ്റ്റുഡന്റ് സോഷ്യൽ കലണ്ടറിലെ ഏറ്റവും വലിയ ഇവന്റാണ്. തിങ്കളാഴ്ച വൈകുന്നേരം തന്നെ പാർട്ടിയിൽ പങ്കെടുക്കാനായി നിരവധി വിദ്യാർത്ഥികൾ മണിക്കൂറുകളോളം ക്യൂ നിൽക്കുകയും ചെയ്തിരുന്നു.
ഇത്തരം പാർട്ടിയിൽ പങ്കെടുക്കാനെത്തുന്ന അതിഥികൾക്ക് ട്രിനിറ്റി ഗ്രേറ്റ് ഹാളിൽ ഫൈവ് കോഴ്‌സ് മീലാണ് വിളമ്പിയത്. ഇതിൽ മദ്യം വിളമ്പിയത് നദിയിലൊഴുകുന്ന തോണിയിൽ നിന്നാണെന്ന പ്രത്യേകതയുമുണ്ട്.
തുടർന്ന് ഇവരെ രസിപ്പിക്കാനായി കൊമേഡിയന്മാരും അരങ്ങിലെത്തിയിരുന്നു. തുടർന്ന് അർധരാത്രിയിൽ കരിമരുന്ന് പ്രയോഗവും അരങ്ങ് തകർത്തിരുന്നു. ചിലർ മദ്യത്തിന്റെ ചിറകിലേറി രാത്രിയിൽ നദിയിലൂടെ തോണികളിലേറി യാത്ര നടത്താറുമുണ്ട്. തുടർന്ന് ഷാംപയിൻ സഹിതമുള്ള ബ്രേക്ക് ഫാസ്റ്റ് പിറ്റേന്ന് രാവിലെ കോളജ് ഗാർഡനിൽ നിന്നും കഴിക്കുന്നവരുമുണ്ട്. ക്ലാരെ കോളജിലെ വിദ്യാർത്ഥികളും കഴിഞ്ഞ രാത്രി മെയ് ബാളിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ടിക്കറ്റിന് 200 പൗണ്ട് വരെയായിരുന്നു ചാർജ്. ഇതിന് പുറമെ ജീസസ് കോളജിലും ക്യൂൻസ് കോളജിലും ഇത്തരം പാർട്ടികൾ സമുചിതമായി ആഘോഷിച്ചിരുന്നു.