- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം ഇനി ജോലി ചെയ്യാം; 15 വയസ്സുള്ള വിദ്യാർത്ഥികൾക്ക് ജോലി ചെയ്യാൻ അനുമതി നല്കി ഉത്തരവ്
ദുബൈ: യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം ജോലി ചെയ്യാം. സ്വകാര്യ മേഖലയിൽ വിദ്യാർത്ഥികൾക്ക് ഒരു വർഷം വരെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു.സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾക്ക് നിയമം ബാധകമാണ് ഉത്തരവ് പ്രകാരം 15 വയസ് പിന്നിട്ട പ്രവാസി വിദ്യാർത്ഥികൾക്കും തൊഴിൽ പെർമിറ്റിനായി അപേക്ഷിക്കാം. മുതിർന്ന വിദ്യാർത്ഥികളുള്ള നിരവധി കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് തരം വർക് പെർമിറ്റുകളാണ് വിദ്യാർത്ഥികൾക്ക് യുഎഇയിൽ അനുവദിക്കുക. താൽക്കാലികം, പാർട്ട്ടൈം, ജുവനൈൽ എന്നിങ്ങനെയാണ് ഈ മേഖലയെ വേർതിരിക്കുന്നത്. 15നും 18നുമിടക്ക് പ്രായമുള്ളവർക്ക് സ്വകാര്യമേഖലയിൽ തൊഴിലിന് അപേക്ഷിക്കാം. 12നും 18നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പരിശീലനത്തിന്റെ ഭാഗമായും ജോലി ചെയ്യാം. വിദ്യാർത്ഥികൾ വർക് പെർമിറ്റിന് അപേക്ഷിക്കാൻ രക്ഷിതാവിന്റെ സമ്മതപത്രം ഹാജരാക്കണം. ആറ് മാസത്തിൽ കൂടാത്ത പദ്ധതികളിൽ ജോലി ചെയ്യുന്നതിനാണ് താൽകാലിക വർക്ക് പെർമിറ്റ്. കുറഞ്ഞ സമയം
ദുബൈ: യുഎഇയിൽ വിദ്യാർത്ഥികൾക്ക് ഇനി പഠനത്തോടൊപ്പം ജോലി ചെയ്യാം. സ്വകാര്യ മേഖലയിൽ വിദ്യാർത്ഥികൾക്ക് ഒരു വർഷം വരെ ജോലി ചെയ്യാൻ അനുവാദം നൽകുന്ന നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നു.സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾക്ക് നിയമം ബാധകമാണ്
ഉത്തരവ് പ്രകാരം 15 വയസ് പിന്നിട്ട പ്രവാസി വിദ്യാർത്ഥികൾക്കും തൊഴിൽ പെർമിറ്റിനായി അപേക്ഷിക്കാം. മുതിർന്ന വിദ്യാർത്ഥികളുള്ള നിരവധി കുടുംബങ്ങൾക്ക് തീരുമാനം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂന്ന് തരം വർക് പെർമിറ്റുകളാണ് വിദ്യാർത്ഥികൾക്ക് യുഎഇയിൽ അനുവദിക്കുക. താൽക്കാലികം, പാർട്ട്ടൈം, ജുവനൈൽ എന്നിങ്ങനെയാണ് ഈ മേഖലയെ വേർതിരിക്കുന്നത്. 15നും 18നുമിടക്ക് പ്രായമുള്ളവർക്ക് സ്വകാര്യമേഖലയിൽ തൊഴിലിന് അപേക്ഷിക്കാം. 12നും 18നുമിടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പരിശീലനത്തിന്റെ ഭാഗമായും ജോലി ചെയ്യാം. വിദ്യാർത്ഥികൾ വർക് പെർമിറ്റിന് അപേക്ഷിക്കാൻ രക്ഷിതാവിന്റെ സമ്മതപത്രം ഹാജരാക്കണം. ആറ് മാസത്തിൽ കൂടാത്ത പദ്ധതികളിൽ ജോലി ചെയ്യുന്നതിനാണ് താൽകാലിക വർക്ക് പെർമിറ്റ്. കുറഞ്ഞ സമയം ജോലി ചെയ്യേണ്ടി വരുന്ന പാർട്ട്ടൈം പെർമിറ്റിൽ പരമാവധി ഒരു വർഷമാണ് വിദ്യാർത്ഥികളെ അനുവദിക്കുക.
സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന അതേ വേതനവും ആനൂകൂല്യങ്ങളുമാണ് വിദ്യാർത്ഥികൾക്കും നൽകുക. ദിവസം ആറു മണിക്കൂർ വരെ വിദ്യാർത്ഥികൾക്ക് തൊഴിലെടുക്കാം. എന്നാൽ അടുപ്പിച്ച് നാലുമണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാനും പാടില്ല. . എല്ലാ വർക്ക് പെർമിറ്റുകൾക്കും അഞ്ഞൂറ് ദിർഹമാണ് ഫീസ്. വൻതുക ഫീസ് നൽകി പഠിക്കേണ്ടി വരുന്ന യുഎഇയിലെ കോളജ് വിദ്യാർത്ഥികൾക്കായിരിക്കും പുതിയ തീരുമാനം ഏറെ ഗുണം ചെയ്യുക.